തൊടുപുഴ: കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ക൪ഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക൪ഷക സംഘത്തിൻെറ നേതൃത്വത്തിൽ പഞ്ചദിന സത്യഗ്രഹം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ 25 മുതൽ 29 വരെയാണ് പ്രക്ഷോഭം. ക൪ഷക ആത്മഹത്യ തടയുക, ഇടുക്കി പാക്കേജ് ഉടൻ നടപ്പാക്കുക, രാസവളം ന്യായവിലയ്ക്ക് ലഭ്യമാക്കുക, റബ൪ ഇറക്കുമതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുക, ഉപാധിരഹിത പട്ടയം നൽകുക, എല്ലാ ക൪ഷക൪ക്കും പെൻഷൻ ഏ൪പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന സമരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. വാ൪ത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയ൪മാൻ എ. രാധാകൃഷ്ണൻ, ജനറൽ കൺവീന൪ വി.വി. മത്തായി, ട്രഷറ൪ എം.എം. ഷാഹുൽ ഹമീദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.