മൂലമറ്റം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ മാലിന്യം നിറഞ്ഞു

മൂലമറ്റം: സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. കംഫ൪ട്ട് സ്റ്റേഷൻെറ സെപ്റ്റിക് ടാങ്ക് ചോ൪ന്ന് മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിൻെറ സംവിധാനം നിലച്ച് മാസങ്ങൾ കഴിഞ്ഞും പുന$സ്ഥാപിക്കാൻ നടപടിയായിട്ടില്ല.
ടൗൺ പ്രദേശങ്ങളിൽ നാട്ടുകാരും  വ്യാപാരികളും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുകയാണ്. മാലിന്യം നിക്ഷേപിക്കാൻ ബദൽ സംവിധാനം ഇല്ലാത്തതാണ് ഇത്തരത്തിൽ ടൗണിൽ ഉപേക്ഷിക്കാൻ കാരണം.
കടകളിലെ മാലിന്യം ശേഖരിക്കുന്നതിന് രണ്ട് വ൪ഷം മുമ്പ് ലക്ഷങ്ങൾ മുടക്കി ബാസ്കറ്റുകൾ വാങ്ങിയെങ്കിലും അത് കടകളിൽ വെക്കാനും മാലിന്യം ശേഖരിക്കാനും നടപടയായിട്ടില്ല.   നീക്കം ചെയ്യുന്ന പഞ്ചായത്ത് വാഹനം കട്ടപ്പുറത്താകുക കൂടി ചെയ്തതോടെ മാലിന്യ നീക്കം പൂ൪ണമായും നിലച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.