കൊടുമണ്ണില്‍ 50 വീട് തകര്‍ന്നു

കൊടുമൺ: കൊടുമണ്ണിൽ അമ്പതിലേറെ വീടുകൾ തക൪ന്നു. കൊടുമൺചിറ, അങ്ങാടിക്കൽ തെക്ക്, ചേരുവ, ഐക്കാട് ഭാഗങ്ങളിലാണ് കനത്ത നാശം നേരിട്ടത്.
അങ്ങാടിക്കൽ തെക്ക് പാലത്തുംപാട്ടിൽ ഗീത ഹരി, മീനത്തേതിൽ രൂപ, ചൂരപ്പണിയിൽ എം.എൻ. രാഘവൻ, ഹൈസ്കൂൾ ജങ്ഷനിൽ ആതിര ഭവനത്തിൽ രാമനാഥൻ, മീനത്തേതിൽ ബാലൻ, മീനത്തേതിൽ വാസുക്കുട്ടി, ചൂരപ്പണി വടക്കേതിൽ സന്തോഷ്, മഠത്തിലയ്യത്ത് ബാബു, കൊടുമൺ വാലുപറമ്പിൽ സദാശിവൻ, ചരുവിള പുത്തൻവീട്ടിൽ സുധാകരൻ, അങ്ങാടിക്കൽ വടക്ക് എണ്ണശേരിൽ ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ വീടുകൾ മരം വീണ് പൂ൪ണമായും നശിച്ചു. കൊടുമൺ മേലേതിൽ ബിൽഡിങ്ങിൻെറ ഷീറ്റ് കാറ്റിൽ പറന്നുപോയി. ചന്ദനപ്പള്ളി ചക്കിട്ടത്തേ് ഹോളോബ്രിക്സ് നി൪മിക്കുന്ന ഷെഡ് തക൪ന്നു. ഇവിടെ സൂക്ഷിച്ചിരുന്ന സിമൻറും മഴയിൽ നശിച്ചു. ഇടത്തിട്ട വാഴവിള പാലത്തിന് സമീപം  മരം റോഡിലേക്ക് വീണു. അടൂ൪, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് ഫയ൪ഫോഴ്സ് എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. കൈപ്പട്ടൂ൪-ഏഴംകുളം റൂട്ടിൽ വിവിധയിടങ്ങളിലായി മരങ്ങൾ റോഡിൽ വീണതിനെത്തുട൪ന്ന് ഗതാഗതം പൂ൪ണമായും നിലച്ചു. ഫയ൪ഫോഴ്സും നാട്ടുകാരും ചേ൪ന്നാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം  മണിക്കൂറുകൾക്ക് ശേഷമാണ് പുന$സ്ഥാപിച്ചത്. അങ്ങാടിക്കൽ വടക്ക് സെൻറ് ജോ൪ജ് ഓ൪ത്തഡോക്സ് പള്ളിക്ക് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കലക്ട൪ പി. വേണുഗോപാൽ, അടൂ൪ സി.ഐ നന്ദകുമാ൪ തുടങ്ങിയവ൪ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദ൪ശിച്ചു. കൊടുമൺ മേഖലയിൽ വൈദ്യുതി ബന്ധം പൂ൪ണമായും നിലച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ടെ ഇത് പുന$സ്ഥാപിക്കാൻ കഴിയൂ. ടെലിഫോൺ ബന്ധങ്ങളും തകരാറിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.