മോഷണക്കേസുകളില്‍ പ്രതികളായ മൂന്നുപേര്‍ പിടിയില്‍

അടൂ൪: നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നുപേരെ അടൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പാലമേൽ മറ്റപ്പള്ളി ആശാൻകലുങ്ക് കനാൽ പുറമ്പോക്കിൽ പുല്ലുവിള വടക്കേതിൽ മങ്ങാട് പ്രസാദ് എന്ന പ്രസാദ് (31), ഏറത്ത് തൂവയൂ൪ അന്തിച്ചിറ മിനിഭവനത്തിൽ അമ്പലം പ്രസാദ് എന്ന പ്രസാദ് (49), അഞ്ചൽ ഇടമുളക്കൽ ചെമ്പകരാമനല്ലൂ൪ കുരിശുംമൂട് ആനക്കുന്ന് ബിജുസദനത്തിൽ ബൈജു (28) എന്നിവരാണ് പിടിയിലായത്. അടൂ൪ സി.ഐ ആ൪. ശ്രീകുമാ൪, എസ്.ഐ. അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ബൈജുവിനെ അഞ്ചലിൽനിന്നും മറ്റ് രണ്ടുപേരെ കുണ്ടറ ജങ്ഷനിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പറക്കോട് എക്സൈസ് ഓഫിസിന് സമീപം കടുവിനാൽ അലക്സാണ്ടറുടെ വീട്ടിൽനിന്ന് നാല് പവൻെറ സ്വ൪ണാഭരണങ്ങളും 8000 രൂപയും കവ൪ന്ന കേസ് അന്വേഷണത്തിലാണ്  മങ്ങാട് പ്രസാദും അമ്പലം പ്രസാദും പിടിയിലായത്.
സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്ന ഇരുവരും വീട്ടുകാ൪ പള്ളിയിൽ പോയെന്ന് ഉറപ്പുവരുത്തിയശേഷം  കോടാലി ഉപയോഗിച്ച് കതകിൻെറ പൂട്ട് തല്ലിത്തക൪ത്താണ് മോഷണം നടത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് അഞ്ചലിൽ മോഷണക്കേസുകളിൽ പ്രതിയായ ബൈജുവിനെ കുറിച്ച് വിവരം ലഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മോഷണക്കേസുകളിൽ പ്രതിയായ അമ്പലം പ്രസാദ് കൊലക്കേസിൽ ജീവപര്യന്തം തടവും അനുഭവിച്ചിട്ടുണ്ട്. 2011ഡിസംബറിൽ ആദിക്കാട്ടുകുളങ്ങര അമൃതവിള വീട്ടിൽ ചന്ദ്രശേഖരൻപിള്ളയുടെ വീടിൻെറ കതക് പൊളിച്ച് 5000 രൂപയും ഒരു പവൻെറ മാലയും അരപ്പവൻെറ കമ്മലും 2008 സെപ്റ്റംബറിൽ അഞ്ചൽ മിഷൻ ആശുപത്രിക്ക് സമീപം ഷെബിൻ ഹൗസിൽ ഷെരീഫിൻെറ വീട്ടിൽനിന്നും 3000 രൂപയും ഒരു പവൻ മാലയും അപഹരിച്ച കേസിലും പ്രതിയാണ്. 2012 ജനുവരിയിൽ തഴമേൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം മരികയിൽ മറിയാമ്മ ബ്ളസൻെറ വീട്ടിൽനിന്ന് രണ്ടരപ്പവൻ ആഭരണവും 23,000 രൂപയും 2008 ഡിസംബറിൽ അഞ്ചൽ തനിമയിൽ അലാവുദ്ദീൻെറ വീട്ടിൽനിന്ന് 10 പവൻ സ്വ൪ണവും 20,000 രൂപയും മോഷ്ടിച്ച കേസിലും മങ്ങാട് പ്രസാദും ബൈജുവും പ്രതികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.