പന്തളം: ദീ൪ഘകാലമായി സഹായത്തിനാരുമില്ലാതെ കഴിഞ്ഞിരുന്ന മാനസിക രോഗികളായ മാതാവിനെയും മകനെയും ജനമൈത്രി പൊലീസ് കണ്ടെത്തി.
പന്തളം തോന്നല്ലൂ൪ തൈവടക്കേതിൽ റാഹിലാബീവി (50), മകൻ നിസാം (28) എന്നിവരെയാണ് കണ്ടെത്തിയത്. വലിയ മതിലുകളുള്ള വീട്ടിൽ ഇവ൪ മാത്രമാണ് ഉണ്ടായിരുന്നത്. വിവരശേഖരണത്തിൻെറ ഭാഗമായാണ് ജനമൈത്രി പൊലീസ് എത്തിയത്. തുട൪ന്ന് പൊലീസ് സംഘം എത്തി വീട് പരിശോധിക്കുകയായിരുന്നു. ആദ്യം മാതാവ് റാഹിലാബീവിയെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. തുട൪ന്നുള്ള പരിശോധനയിൽ കുളിമുറിയിൽ നഗ്നനായി കിടന്ന മകൻ നിസാമിനെ കണ്ടെത്തുകയായിരുന്നു. താടിയും മുടിയും വള൪ത്തിയനിലയിലായിരുന്നു യുവാവ്. ഇവ൪ പഞ്ചായത്തംഗത്തിൻെറ ബന്ധുവാണെന്ന് കണ്ടെത്തി. സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിന്മേൽ ഇവരെ ബന്ധുക്കൾക്ക് കൈമാറി. ജനമൈത്രി ബീറ്റ് ഓഫിസ൪മാരായ ജയരാജ് പണിക്ക൪, ആ൪. മനോജ്കുമാ൪, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടുതടങ്കലിൽ കിടന്നവരെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.