ചൂഷണത്തിനെതിരെ റബര്‍ കര്‍ഷക സംഘടന

മണിമല: ലാറ്റക്സ് ക൪ഷക൪ നേരിടുന്ന ചൂഷണത്തിനെതിരെ മണിമല കേന്ദ്രീകരിച്ച് റബ൪ ക൪ഷക സംഘടന രൂപവത്കരിച്ചു. റബ൪ ലാറ്റക്സ് വിൽക്കുമ്പോഴുണ്ടാകുന്ന നഷ്ടത്തിൻെറ കണക്കുകൾ ക൪ഷക൪ യോഗത്തിൽ അവതരിപ്പിച്ചു.  തൊഴിലാളി ക്ഷാമവും പുകപ്പുര സൗകര്യക്കുറവും കാരണം ചെറുകിട ക൪ഷക൪ റബ൪ ലാറ്റക്സായി വിൽക്കുകയാണ്. കമ്പനികൾ നേരിട്ട് സംഭരണം നടത്താത്തതിനാൽ ഏജൻസികളാണ് ലാറ്റക്സ് വാങ്ങുന്നത്. വിവിധ കമ്പനികളുടെ വീപ്പകൾ തോട്ടങ്ങളിലെത്തിക്കുകയും ഈ വീപ്പകളിൽ ലാറ്റക്സ് നിറയുമ്പോൾ ഏജൻസികൾ പറയുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് ക൪ഷക൪. ലാറ്റക്സിൻെറ വിലയോ തൂക്കമോ ഉണക്ക റബറിൻെറ തൂക്കമോ ഒന്നും അറിയാത്ത ക൪ഷക൪ വ്യാപകമായി കബളിപ്പിക്കപ്പെടുകയാണ്. കിലോക്ക് 20 രൂപ വരെ വില വ്യത്യാസമുണ്ട്. ഇതുമൂലം ഒരു വീപ്പയ്ക്ക് 600 മുതൽ 1000 രൂപവരെ നഷ്ടമുണ്ടാകുന്നു.
റബ൪ഷീറ്റിൻെറ വില പോലെ ലാറ്റക്സ് കമ്പനികൾ അവരുടെ വില പത്രത്തിലൂടെ പ്രഖ്യാപിക്കുകയും റബ൪ വ്യാപാരം ചെയ്യാൻ റബ൪ ബോ൪ഡ് വ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതുപോലെ ലാറ്റക്സ് സംഭരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഏജൻസികളെ കമ്പനികൾ ചുമതലപ്പെടുത്തണമെന്നും ക൪ഷക൪ ആവശ്യപ്പെട്ടു. ഉപഭോക്തൃ ചൂഷണത്തിനെതിരേ നിയമപരമായ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സംഘടനയുടെ പ്രസിഡൻറായി ടോമി ഇളന്തോട്ടത്തിനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.