കോട്ടയം: പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ റബ൪ ഫാക്ടറിയിൽ തീപിടിത്തം. അഞ്ച്ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചത്താനിക്കാട് എഴുമായിൽ കണക്കാക്കുന്ന് തോമസിൻെറ ഉടമസ്ഥതയിലെ പ്രീമിയ൪ ഇൻഡസ്ട്രീസിന് തീപിടിച്ചത്. ഞായറാഴ്ച ഫാക്ടറി അവധിയായിരുന്നതിനാൽ ജോലിക്കാ൪ ഉണ്ടായിരുന്നില്ല. ഫാക്ടറി വളപ്പിൽ കൂട്ടിയിട്ട റബറിനാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികൾ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമനസേനയെത്തി തീ സമീപത്തെ മറ്റ് ഫാക്ടറികളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടി സ്വീകരിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല. അഗ്നിശമനസേനയുടെ നാല് യൂനിറ്റ് നാല് മണിക്കൂ൪ ശ്രമിച്ചാണ് തീയണച്ചത്. ഫാക്ടറി വളപ്പിൽ ഏകദേശം 50 ടൺ വേസ്റ്റ് റബ൪ ശേഖരിച്ചിട്ടുണ്ടായിരുന്നു. റോഡിൽനിന്ന് ഫാക്ടറിയിലേക്ക് മുഖ്യകവാടത്തിനരികിൽത്തന്നെയുള്ള വളപ്പിലാണ് റബ൪ സൂക്ഷിച്ചിരുന്നത്. ഫയ൪ഫോഴ്സ് സ്റ്റേഷൻ ഓഫിസ൪ കെ.പി.മുഹമ്മദ്,റജി വി.കുര്യാക്കോസ് എന്നിവ൪ രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.