ടിപ്പറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്

തലയോലപറമ്പ്: അമിതവേഗത്തിലോടിയ ടിപ്പറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. കാരിക്കോട്പാലനിൽക്കും തടത്തിൽ റോയി (42) നാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.15 ന് കാരിക്കോട് കവലക്ക് സമീപമാണ് അപകടം. പൂഴിയുമായി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും  പൂഴിയെടുക്കുന്നതിന്  വൈക്കം ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാലിടിപ്പ൪ റോഡിൻെറ ഒരുവശത്തേക്ക് തെറിച്ച് പോകുകയായിരുന്നു. ഇതേസമയം അതിലേ വരികയായിരുന്ന ബൈക്ക് യാത്രികൻെറ മുകളിലേക്കാണ് ടിപ്പ൪ വീണത്. ബൈക്ക് യാത്രികൻ കുനിഞ്ഞതിനാൽ നിസ്സാര പരിക്ക് മാത്രമാണുണ്ടായത്.
അപകടം നടന്ന് ഒരുമണികൂ൪ കഴിഞ്ഞിട്ടും പൊലീസ് എത്താത്തത് നാട്ടുകാരുടെ എതി൪പ്പിന് ഇടയാക്കി. ടിപ്പറുകൾ റോഡിൽ നിന്ന് മാറ്റാത്തതിനാൽ അരമണിക്കൂ൪ നേരം തലയോലപ്പറമ്പ്-പെരുവ റോഡിൽ ഗാതാഗത സ്തംഭനമുണ്ടായി. വെള്ളൂ൪ പൊലീസ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്.ഡ്രൈവ൪മാ൪ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുട൪ന്ന് അതുവഴി വന്ന തലയോലപ്പറമ്പ് പൊലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാ൪ രോഷാകുലരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.