വാടാനപ്പള്ളിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം

വാടാനപ്പള്ളി: വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻെറ മൂക്കിന് താഴെ പട്ടാപ്പകൽ വീണ്ടും വീടിൻെറ പൂട്ട്തക൪ത്ത് കവ൪ച്ച.  പൊലീസ് സ്റ്റേഷന് തെക്ക് കളത്തിപ്പറമ്പിൽ അബ്ദുറഹ്മാൻെറ വീട്ടിൽ നിന്നാണ് അഞ്ചരപ്പവൻ ആഭരണങ്ങളും 27,000 രൂപയും കവ൪ന്നത്. അബ്ദുറഹ്മാനും ഭാര്യയും മകൻ അഷ്റഫും ഭാര്യയും കുട്ടികളും ഞായറാഴ്ച പകൽ കരുവന്നൂരിൽ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം.  രാത്രി വന്ന് നോക്കിയപ്പോൾ അകത്ത് അലമാര തുറന്ന നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
 വീടിൻെറ പിൻഭാഗത്തെ ഗ്രില്ലിൻെറ  പൂട്ട് തക൪ത്ത മോഷ്ടാക്കൾ പണം സൂക്ഷിച്ചിരുന്ന മുറിയുടെ വാതിലും പൂട്ടും തക൪ത്ത് അലമാര പൊളിച്ചാണ് സ്വ൪ണാഭരണങ്ങളും പണവും കവ൪ന്നത്. സാധനങ്ങളും വസ്ത്രങ്ങളും താക്കോൽ കൂട്ടവും കിടക്കയിൽ വാരിവലിച്ചിട്ട നിലയിലാണ്. അടുത്ത റൂമിലെ  ഷെൽഫും തക൪ത്തിട്ടുണ്ട്.
ഞായറാഴ്ച പകൽ മൂന്നുകി.മീ അകലെ നടുവിൽ അരയിൽ കരിഞ്ചെറ്റ് ചന്ദ്രമോഹനൻെറ വീട്ടിലും മോഷണശ്രമം നടന്നു. വീട്ടുകാ൪ കല്യാണത്തിന് പുറത്തുപോയ സമയത്തായിരുന്നു സംഭവം. പിറകുവശത്തെ വാതിൽ തക൪ത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയും തക൪ത്തു. ഏതാനും വ൪ഷം മുമ്പും ചന്ദ്രമോഹനൻെറ വീട്ടിൽ വൻ കവ൪ച്ച നടന്നിരുന്നു.
മോഷണം നടന്ന വീടുകളിൽ പി.ജി. നാരായണപ്രസാദിൻെറ  നേതൃത്വത്തിൽ വിരലടയാള വിദഗ്ധ൪ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വാടാനപ്പള്ളി എസ്.ഐ സന്ദീപും എത്തിയിരുന്നു. പട്ടാപ്പകൽ പൊലീസിന് സ്റ്റേഷന് സമീപമടക്കം രണ്ട് വീടുകളിൽ മോഷണം നടന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മോഷ്ടാക്കളെ ഭയന്ന് ആളുകൾ ബന്ധു വീടുകളിലേക്കോ വിവാഹത്തിനോ പോകാൻ ഭയക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.