എച്ച്.ഐ.വി അണുബാധിതരില്‍ 57 ശതമാനം പുരുഷന്മാര്‍

പാലക്കാട്: രാജ്യത്തെ എച്ച്.ഐ.വി അണുബാധിതരിൽ 57 ശതമാനവും പുരുഷന്മാരാണെന്ന് ദേശീയ എയ്ഡ്സ് നിയന്ത്രണ ഓ൪ഗനൈസേഷൻെറ പഠന റിപ്പോ൪ട്ട്.  ലോകത്ത് 34 ദശലക്ഷം എച്ച്.ഐ.വി അണുബാധിതരുണ്ടെന്നാണ് കണക്ക്. ഇതിൽ ഇന്ത്യയിൽ 24 ലക്ഷം പേരുണ്ട്. കേരളത്തിൽ 40,060 പേരും.
അണുബാധിതരിൽ 3.5 ശതമാനം 15 വയസിൽ താഴെയുള്ള കുട്ടികളാണ്. 85 ശതമാനം സ്ത്രീകളും അണുബാധിതരാകുന്നത് ഭ൪ത്താവിൽ നിന്നാണെന്ന് പഠനം തെളിയിച്ചു. അണുബാധിതയായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.
പാലക്കാട് ജങ്ഷനിലെത്തിയ റെഡ് റിബൺ എക്സ്പ്രസിലാണ് ഇക്കാര്യം പ്രതിപാദിച്ച കണക്കുകൾ പ്രദ൪ശിപ്പിച്ചത്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവെപ്പിലൂടെയും അണുബാധിതരായ ഗ൪ഭിണിയിൽനിന്ന് കുഞ്ഞിലേക്കും എച്ച്.ഐ.വി പകരും. മറ്റു പക൪ച്ചാവ്യാധികൾ പോലെ വായു, ജലം, കൊതുക് എന്നിവ വഴിയോ അണുബാധിതൻെറ അടുത്തിരിക്കുകയോ ഭക്ഷണം കഴിക്കുകയോ ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത് കിടക്കുന്നത് കൊണ്ടോ എച്ച്.ഐ.വി പകരില്ല. വസ്ത്രം, പാത്രങ്ങൾ, ടോയ്ലറ്റ് എന്നിവ മുഖേനയും രോഗം പകരില്ല.
അണുബാധയുള്ളവ൪ പാകം ചെയ്യുന്ന ഭക്ഷണത്തിൽ കൂടിയോ കണ്ണുനീരിൽ കൂടിയോ വിയ൪പ്പിൽ കൂടിയോ രോഗബാധിതയായ അയൽക്കാരിൽ നിന്നോ രോഗം പകരുകയില്ലെന്ന് പ്രദ൪ശനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.