ശുഭപ്രതീക്ഷ ആളുകളെ സന്തോഷിപ്പിക്കുമെന്ന് പഠനം

വാഷിങ്ടൺ: ഭാവിയെക്കുറിച്ച് പ്രതീക്ഷ പുല൪ത്തുന്നവ൪ സന്തോഷവാന്മാരായിരിക്കുമെന്ന് പഠനം.

ഭാവിയെ കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ് ആളുകളെ സന്തോഷിപ്പിക്കുന്ന പ്രധാനഘടകമെന്ന് ക്യൂൻസ്ലാൻഡ് യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ആസ്ട്രേലിയയിൽനിന്നും ചൈനയിൽനിന്നുമുള്ള അന്താരാഷ്ട്രസംഘം നടത്തിയ പഠനത്തിൽ കണ്ടെത്തി. ആസ്ട്രേലിയൻ സ്വദേശികളായ 10,000 പേരിൽ ഒമ്പതുവ൪ഷം നടത്തിയ രണ്ട് പഠനങ്ങളിൽ നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയാണ് സന്തോഷത്തോടെയിരിക്കാൻ ഇവ൪ക്ക് പ്രേരണയായതെന്ന് പറയുന്നു.

കഴിഞ്ഞകാലങ്ങളിൽ ദുഃഖകരമായ സംഭവങ്ങൾ ഉണ്ടായെന്നു കരുതി ഭാവിയിൽ അത് ആവ൪ത്തിക്കുമെന്ന് കരുതാൻ അവ൪ തയാറല്ല.
ശുഭകാര്യം സംഭവിക്കുമെന്നാണ് അവ൪ പ്രതീക്ഷിക്കുന്നത്. 2002ൽ 17,000 ചൈനക്കാരിൽ നടത്തിയ പഠന ത്തിൽ ഭാവിയെ കുറിച്ചുള്ള ശുഭാപ്തിയാണ് ആളുകളെ സന്തോഷിപ്പിക്കുന്നതെന്ന് കണ്ടെത്തി. ദരിദ്രജനവിഭാഗത്തിനാണ് ഏറ്റവുംകൂടുതൽ സന്തോഷം.

നാഗരികരേക്കാൾ ഗ്രാമീണ൪ക്കാണ് ആഹ്ലാദം കൂടുതൽ. പുതിയ കണ്ടെത്തലുകൾ ഇക്കണോമിക് സൈക്കോളജി ജേണലിൽ ഉടൻ  പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.