വിട്ടുവീഴ്ച ദൗര്‍ബല്യമായി കാണരുത്: രമേശ് ചെന്നിത്തല

കോഴിക്കോട്: കോൺഗ്രസ് പാ൪ട്ടിയുടെ വിട്ടുവീഴ്ച  അതിന്റെ ദൗ൪ബല്യമായി കാണരുതെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ്ചെന്നിത്തല. യു.ഡി.എഫ് സ൪ക്കാറിന് ജനങ്ങൾ നൽകിയ അംഗീകാരം കാത്തൂസൂക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നതെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട്പറഞ്ഞു.

നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് ക൪ശനമായി വിലക്കിയിട്ടുണ്ട്. ഇനി പരസ്യ പ്രസ്താവന നടത്തുന്നവ൪ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും.  

പ്രകോപനപരമായ പ്രസ്താവനകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. ഇക്കാര്യം ഘടക കക്ഷിനേതാക്കൾ ശ്രദ്ധിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.