പട്ടാളവാനില്‍ ടാങ്കറിടിച്ച് 13 പേര്‍ക്ക് പരിക്ക്

ചാലക്കുടി: വിദഗ്ധ പരിശീലനത്തിനായി അസമിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ റിസ൪വ് ബറ്റാലിയനിലെ സംഘാംഗങ്ങൾ സഞ്ചരിച്ച വാനിൽ ടാങ്കറിടിച്ച് 13 പേ൪ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറിന് ദേശീയ പാത പോട്ടയിലാണ് സംഭവം. മലപ്പുറം - പാണ്ടിക്കാട് ക്യാമ്പിലുള്ളവരാണ് അപകടത്തിൽപെട്ടത്. എറണാകുളത്ത് ചെന്നശേഷം തീവണ്ടിമാ൪ഗം അസമിലേക്ക് പോകാനിരിക്കുകയായിരുന്നു .
ഇടുക്കി - മാരാരിക്കുളം കാഞ്ഞിരത്ത് മുക്കിൽ വിജയൻെറ മകൻ വിനുവിജയൻ (22) കൊല്ലം, ലത്തീഫ് മൻസിൽ അലിയാരുകുഞ്ഞിൻെറ മകൻ ഷാജി (22) പാലക്കാട് കിണാശ്ശേരി കവിക്കൽ കനകരാജിൻെറ മകൻ ബിജു (24), കാസ൪കോട് ചേന്നാട് ഗോവിന്ദൻെറ മകൻ കൃഷ്ണപ്രസാദ് (25), കോട്ടയം വേളൂ൪ തകിടിയിൽ ജയപ്രകാശിൻെറ മകൻ അമൽ (23) ചേ൪ത്തല അരുതൂ൪വട്ടം മുക്കുവൻ പറമ്പിൽ ശിവദാസിൻെറ മകൻ കൃഷ്ണദാസ് (23) ആലപ്പുഴ പുതുപറമ്പിൽ ജോൺ ബ്രിട്ടോയുടെ മകൻ ജോമോൻ (23) ആലപ്പുഴ ചന്തിയറ അമ്പാടിയിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ശരത്ബാബു (25),ചേ൪ത്തല, പള്ളിപ്പുറം കണക്കാശ്ശേരി ആൻറണിയുടെ മകൻ ജോയി (24),  ആലുവ കക്കാട് ശ്രീവിലാസിൽ മോഹനൻ നായരുടെമകൻ ശ്രീകാന്ത് (27), തിരുവനന്തപുരം അൻവ൪ നിവാസിൽ മുഹമ്മദ് അനസ് (24), കടുതുരുത്തി വടക്കേകണ്ണന്തറ ബാവയുടെമകൻ വിനീത് (24), കണ്ണൂ൪ കടന്നപ്പിള്ളി കൊടക്കാരൻ വിജയൻെറ മകൻ രഞ്ജിത് (24) എന്നിവ൪ക്കാണ് പരിക്കേറ്റത്. പരിക്കുകൾ  നിസ്സാരമാണ്. സംഭവം നടന്നയുടൻ ചാലക്കുടി പൊലീസും മറ്റ് യാത്രക്കാരും രക്ഷാപ്രവ൪ത്തനം നടത്തി. പരിക്കേറ്റവ൪ക്ക് ചാലക്കുടി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തൃശൂ൪ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്ക൪ ലോറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.