വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രാജിക്കൊരുങ്ങുന്നു

വാടാനപ്പള്ളി: കോൺഗ്രസിലെ ചേരിപ്പോര് രൂക്ഷമായ വാടാനപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ്പ്രസിഡൻറ് സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. രാജി സന്നദ്ധത ഇവ൪ ശനിയാഴ്ച കോൺഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിച്ചു.
കൂട്ടായ്മയിൽ ഭരണം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒപ്പം നിന്ന ഭരണകക്ഷിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരടക്കം മൂന്നു കോൺഗ്രസ് അംഗങ്ങൾ അനാവശ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിൻെറ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചതെന്ന് സൂബൈദ മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. താൻ  അഴിമതി നടത്തിയിട്ടില്ല.
എന്നിട്ടും ഭരണപക്ഷത്തെ അംഗങ്ങൾ അഴിമതി ആരോപണം ഉന്നയിച്ചതിൽ വിഷമമുണ്ടെന്നും പ്രസിഡൻറ് സ്ഥാനം വഹിച്ച് മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും സുബൈദ പറഞ്ഞു. രണ്ട് വ൪ഷം പ്രസിഡൻറ് സ്ഥാനം വഹിക്കാനാണ് പാ൪ട്ടി സുബൈദയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാലാവധിക്ക് ഏഴ്മാസം മുമ്പേ രാജിവെക്കാൻ തയാറാണെന്ന് ഇവ൪ അറിയിച്ചു.
യു.ഡി.എഫിന് ഭരണം ലഭിച്ച  2000 നവംബറിൽ പോര് ശക്തമായിരുന്നു. 18 അംഗ പഞ്ചായത്തിൽ വാശിയേറിയ തെരഞ്ഞെടുപ്പിൽ 11 സീറ്റ് നേടിയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഇതിൽ നാലംഗങ്ങൾ മുസ്ലിം ലീഗിനാണ്. എൽ.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്.
ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലും ലീഗിലും ത൪ക്കമായതോടെയാണ് ആദ്യ രണ്ട് വ ൪ഷം ഐ വിഭാഗത്തിലെ സുബൈദക്ക് പ്രസിഡൻറ് സ്ഥാനം നൽകാൻ തീരുമാനിച്ചത്.  അവസാന രണ്ട് വ൪ഷം, എ പക്ഷത്തേക്ക് ചേക്കേറിയ ഗിൽസ തിലകനും പ്രസിഡൻറ്  സ്ഥാനം നൽകാനായിരുന്നു തീരുമാനം.
ഭരണം ലഭിച്ചതുമുതൽ കോൺഗ്രസിൽ പോര് തുടങ്ങി. ബീച്ച് ഫെസ്റ്റോടെ ഗ്രൂപ്പിസം ശക്തമായി.  മത്സ്യലേലവുമായി ബന്ധപ്പെട്ട് ത൪ക്കം വീണ്ടും രൂക്ഷമായി. പ്രസിഡൻറിനെതിരെ  എ പക്ഷത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരടക്കം മൂന്നുപേരും എ പക്ഷം നേതാക്കളും കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
 കോൺഗ്രസിലെ ഏഴുപേരിൽ നാലംഗങ്ങൾ സുബൈദയുടെ പക്ഷത്തും മറ്റു മൂന്നുപേ൪ മറുപക്ഷത്തുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.