തിരുനാവായ: പഞ്ചായത്തിലെ പ്രധാന വ്യാപാര-വിദ്യാഭ്യാസ കേന്ദ്രമായ കാരത്തൂ൪ അങ്ങാടിയിൽ അഴുക്കുചാൽ നി൪മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാ൪ക്കും വ്യാപാരികൾക്കും അമ൪ഷം. മഴ പെയ്താൽ വെള്ളം ഒഴിഞ്ഞു പോവാനിടമില്ലാത്തതിനാൽ അങ്ങാടിയിൽ 50 മീറ്ററോളം നീളത്തിൽ രണ്ടടിയോളം വെള്ളം തളംകെട്ടി നിൽക്കുകയാണ്. ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡിലും കടകൾക്ക് മുമ്പിലുമൊക്കെ ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ജനം ദുരിതം പേറുകയാണ്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികളും വിവിധ സംഘടനകളും നിരവധി തവണ ബന്ധപ്പെട്ടവ൪ക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടാവാത്തതിനാലാണ് മലപ്പുറത്ത് നടന്ന ജനസമ്പ൪ക്ക പരിപാടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അദ്ദേഹം പരാതി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെങ്കലും തുട൪നടപടിയുണ്ടായില്ല. മഴക്കാലത്തിന് മുമ്പ് അഴുക്കുചാൽ നി൪മിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് നാട്ടുകാ൪ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.