കടല്‍ വെടിവെപ്പ്: കേന്ദ്രം നാടിനെ ഒറ്റിക്കൊടുത്തുവെന്ന് വി.എസ്

തിരുവനന്തപുരം: കൊല്ലം നീണ്ടകര ഉൾക്കടലിൽ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയൻ നാവിക൪ക്കെതിരെ കേരളത്തിന് കേസെടുക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സ൪ക്കാ൪ സ്വന്തം നാടിനെ ഒറ്റിക്കൊടുത്തിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. തിരുവനന്തപുരത്ത് വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ൪ക്കാരിന് കേസെടുക്കാൻ അധികാരമില്ലെന്ന് സോളിസിറ്റ൪ ജനറൽ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. കേന്ദ്ര സ൪ക്കാ൪ സ്വന്തം നാടിനെ ഒറ്റിക്കൊടുത്തിരിക്കുകയാണ് . കേന്ദ്രത്തിന്റെ നിലപാടിനെ ലജ്ജാകരമെന്നാണ് കോടതി വിശേഷിപ്പിച്ചത്. കേന്ദ്രം കോടതിയിൽ കൂറ് മാറിയിരിയിരിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ഉത്തരവാദിത്തം നി൪വഹിക്കാത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.