ബംഗളൂരു: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ക൪ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാ൪ശ. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് അന്വേഷണത്തിന് ശിപാ൪ശ ചെയ്തത്.
അനധികൃത ഖനനക്കേസിൽ യെദിയൂരപ്പക്കെതിരെ ലോകായുക്ത കോടതി എടുത്തന്മ കേസുകൾ ക൪ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ തുട൪ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താൻ ഊ൪ജിത ശ്രമം നടത്തുന്നതിനിടെയാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി സിബിഐ അന്വേഷണത്തിന് ശിപാ൪ശ ചെയ്തിരിക്കുന്നത്. ഉന്നതാധികാരസമിതിയുടെ ശിപാ൪ശയിൽ സുപ്രീംകോടതി ഇന്നു തന്നെ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.