ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഡെങ്കിപ്പനി കൊച്ചി: മഞ്ഞപ്പിത്തത്തിന് പിന്നാലെ ജില്ലയില്‍ വയറിളക്ക രോഗങ്ങളും പടരുന്നു. വ്യാഴാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 57 പേര്‍ രോഗം ബാധിച്ച് ചികിത്സക്കെത്തിയത്. ഇതുള്‍പ്പെടെ ജനുവരി മുതല്‍ ജില്ലയില്‍

xകൊച്ചി: മഞ്ഞപ്പിത്തത്തിന് പിന്നാലെ ജില്ലയിൽ വയറിളക്ക രോഗങ്ങളും പടരുന്നു. വ്യാഴാഴ്ച ജില്ലയിലെ വിവിധ സ൪ക്കാ൪ ആശുപത്രികളിൽ 57 പേ൪ രോഗം ബാധിച്ച് ചികിത്സക്കെത്തിയത്.  ഇതുൾപ്പെടെ  ജനുവരി മുതൽ ജില്ലയിൽ 719 പേ൪ക്കാണ് വയറിളക്കം പിടിപെട്ടത്.
ജില്ലയിൽ രൂക്ഷമായിരിക്കുന്ന  ശുദ്ധജലക്ഷാമവും  കുടിവെള്ളമായി മലിന ജലം ഉപയോഗിക്കുന്ന സാഹചര്യവുമാണ്  രോഗങ്ങൾക്ക് കാരണമായത്.  ടാങ്കറുകളിലും മറ്റും വീടുകളിൽ ലഭിക്കുന്ന കുടിവെള്ളം കൂടാതെ, കൂൾബാറുകളിലും മറ്റും ശീതള പാനീയം തയാറാക്കാൻ നിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുന്നതും ജലജന്യ രോഗങ്ങൾ വ്യാപകമാകാൻ കാരണമായിട്ടുണ്ട്. വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള വിതരണം  കാര്യക്ഷമമല്ലാത്ത പ്രദേശങ്ങളിൽനിന്നാണ് ജലജന്യ രോഗങ്ങൾ കൂടുതൽ റിപ്പോ൪ട്ട് ചെയ്തിരിക്കുന്നത്.  ജില്ലയിൽ 67 പേ൪ക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന് കീഴിലെ ആശുപത്രികളിൽനിന്നുള്ള കണക്കുകൾ മാത്രമാണിത്.  മഞ്ഞപ്പിത്തം കൂടാതെ, ടൈഫോയ്ഡും വ്യാപകമാകുകയാണ്. വ്യാഴാഴ്ച ജില്ലയിൽ രണ്ടുപേ൪ക്കുകൂടി ടൈഫോയ്ഡ് റിപ്പാ൪ട്ട് ചെയ്തു.  ചെല്ലാനത്തുനിന്നും കോ൪പറേഷൻ പരിധിയിൽനിന്നുമാണ് രോഗബാധ റിപ്പോ൪ട്ട് ചെയ്തത്. ഡെങ്കിപ്പനിയും എലിപ്പനിയും ചിക്കൻ പോക്സും വ്യാപകമാകുന്നതായാണ് സൂചന. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് കൂടുതലായും എലിപ്പനി പിടിപെട്ടത്. 36 പേ൪ക്ക്  രോഗം സ്ഥിരീകരിച്ചു.   ആരുടെയും നില ഗുരുതരമല്ലെന്ന്  അധികൃത൪ പറഞ്ഞു. വേനൽ കടുത്തതോടെ  ചിക്കൻ പോക്സും പടരുകയാണ്. ആരോഗ്യ വകുപ്പിൻെറ കണക്കനുസരിച്ച്  265 പേ൪ക്ക് ചിക്കൻ പോക്സ് പിടിപെട്ടിട്ടുണ്ട്.   ജില്ലയുടെ പല ഭാഗത്തും ഡെങ്കിപ്പനി റിപ്പോ൪ട്ട് ചെയ്യുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു. ജനുവരി മുതൽ ഇതുവരെ 11 പേ൪ക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച മാത്രം രണ്ട് ഡെങ്കിപ്പനി കേസുകൾ റിപ്പോ൪ട്ട് ചെയ്തു.  രണ്ടുപേരും കടവൂ൪ സ്വദേശികളാണ്.  ഒറ്റപ്പെട്ട മഴയാണ് ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം. ഓടകളിൽ മലിനജലം കെട്ടിക്കിടന്ന്  കൊതുകുകൾ പെരുകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.