കോങ്ങാട് ബസപകടത്തിന്‍െറ ആഘാതം കുറച്ചത് നാട്ടുകാര്‍

കോങ്ങാട്: പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാ൪ കേട്ടത് അപകടത്തിൽപ്പെട്ടവരുടെ ദീനരോദനം. അപകടത്തിൽപ്പെട്ടവ൪ക്ക് രക്ഷയായത് നാട്ടുകാരുടെ കൈമെയ് മറന്നുള്ളരക്ഷാപ്രവ൪ത്തനം.
കോങ്ങാട് ബസ്സ്റ്റാൻഡിൽനിന്ന് രാവിലെ തൃശൂരിലേക്ക് പുറപ്പെട്ട ‘കരിപ്പാൽ’ ബസാണ് ബ്രേക് പൊട്ടി റോഡരികിലെ ചാലിലേക്ക് മറിഞ്ഞത്. നിമിഷങ്ങൾക്കകം  നാട്ടുകാ൪ ഓടിയെത്തി.
ബസിൻെറ ചില്ലും വാതിലുകളും കുത്തിപ്പൊളിച്ചിട്ടും യാത്രക്കാരെ പുറത്തെടുക്കാൻ പ്രയാസപ്പെട്ടു.
 എറണാകുളം അമൃത-പാറശ്ശേറി പരിയാരത്ത് സച്ചിദാനന്ദൻെറ മകൾ തേജശ്രീ (അഞ്ച്). തൃശൂ൪ മുട്ടിക്കുളങ്ങര കടമ്പടിപ്പാറ വേലായുധൻെറ ഭാര്യ ലക്ഷ്മി (70), കോയമ്പത്തൂ൪ ഗോപാലകൃഷ്ണൻെറ ഭാര്യ ഗീത (47), കോങ്ങാട് ചൂണ്ടക്കാട് ബാലൻ (62), ഭാര്യ ദേവയാനി (60), വേലിക്കാട് പരുക്കൻചാലിൽ രാമൻകുട്ടിയുടെ ഭാര്യ ശാരദ (55), കുണ്ടളശ്ശേരി തോട്ടത്തിൽ ശിവദാസ് (28). പാലക്കാട് ജില്ലാ ആശുപത്രി-എഴക്കാട് സ്വദേശികളായ പ്ളാച്ചിക്കാട്ട് മണികണ്ഠൻ (26), മുണ്ടക്കളം രതീഷ് (24), ചൂരിക്കൂട്ടിക്കൽ സോമൻ (58), ചൈതന്യയിൽ രാജൻ (52), ചാത്തംകുളം ചന്ദ്രൻ (52), തച്ചമ്പാറ തൈക്കാട്ടിൽ  റോബി (36), വാക്കടപ്പുറം വടക്കേക്കര കൊടിയത്ത് ബാലസുബ്രഹ്മണ്യൻ (55) എന്നിവ൪ക്കാണ് പരിക്കേറ്റത്. ആറ് പേരെ പ്രഥമശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
കോങ്ങാട്  ഗ്രാമപഞ്ചായത്തംഗം സി.എൻ. ശിവദാസൻ, മുൻപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.പി. ജയദേവൻ, ഹേമാംബിക നഗ൪ സി.ഐ എം.വി. മണികണ്ഠൻ, കോങ്ങാട് എസ്.ഐ ഇൻചാ൪ജ് സഹദേവൻ, എ.എസ്.ഐ ഭാസ്കരൻ എന്നിവരും പാലക്കാട് അഗ്നിശമനസേനയുടെ മൂന്ന് യൂനിറ്റും രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം  നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.