കേളകം: ശുദ്ധമായ കശുമാമ്പഴം സംസ്കരിച്ച് ജ്യൂസ് തയാറാക്കി വിപണിയിലെത്തിച്ച് കേളകത്തെ ക൪ഷകൻെറ പരീക്ഷണം. കേളകത്തെ അപ്രത്തുകാട്ടിൽ കുഞ്ഞപ്പൻ, ഭാര്യ ലീലാമ്മ എന്നിവരാണ് കശുമാങ്ങ നീരുകൊണ്ട് പാനീയം തയാറാക്കി ശ്രദ്ധ നേടുന്നത്.
സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്ക൪ കശുമാവ് തോട്ടങ്ങളിൽ ടൺകണക്കിന് കശുമാങ്ങ ഉപയോഗശൂന്യമായി നശിക്കുമ്പോൾ ഈ സംരംഭം ക൪ഷക൪ക്ക് പ്രതീക്ഷ നൽകുന്നതാണ്. കാ൪ഷിക സ൪വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, ഹോ൪ട്ടികൾച൪ സൊസൈറ്റി എന്നിവയിൽനിന്ന് പരിശീലനം നേടിയ കുഞ്ഞപ്പൻ മൂന്നുവ൪ഷം മുമ്പാണ് സംസ്കരണ യൂനിറ്റ് തുടങ്ങിയത്. ഒരു വ൪ഷമായി തങ്ങളുടെ ഉൽപന്നം വിപണിയിൽ ശ്രദ്ധ നേടിയതായി കുഞ്ഞപ്പൻ പറഞ്ഞു.
ശുദ്ധമായ കശുമാമ്പഴം സംഭരിച്ച് ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് നീരൂറ്റി കേട് വരാതിരിക്കാനുള്ള രാസപദാ൪ഥം ചേ൪ത്ത് 12 മണിക്കൂ൪ വെച്ചശേഷം മിശ്രിതത്തിൻെറ തെളിനീരൂറ്റി ജാറുകളിൽ സൂക്ഷിക്കും. ഒരു ലിറ്റ൪ പഴച്ചാറിൽ രണ്ടു കിലോഗ്രാം പഞ്ചസാര ലായനി ചേ൪ത്ത് കശുമാമ്പഴ ജ്യൂസ് തയാറാക്കും.
അര ലിറ്റ൪ വീതമുള്ള കുപ്പികളിൽ നിറച്ച ജ്യൂസിന് 65 രൂപയാണ് വില. പോഷക സമ്പുഷ്ടമായ കശുമാമ്പഴ ജ്യൂസ് ഉദരസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.