മണ്ണെണ്ണ: ഉത്തരവ് റദ്ദാക്കണമെന്ന് റേഷന്‍ വ്യാപാരികള്‍

മുണ്ടൂ൪: വീട് വൈദ്യുതീകരിച്ചവ൪ക്ക് റേഷൻ മണ്ണെണ്ണ നി൪ത്തലാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവ൪ക്ക് നിവേദനം നൽകി. എഫ്.സി.ഐ തൊഴിലാളികളുടെ സമരം ഒത്തുതീ൪പ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് ടി. മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ശിവദാസ് വേലിക്കാട്, പി. ബാലചന്ദ്രൻ, കെ. മണികണ്ഠൻ, രാമചന്ദ്രൻ പട്ടാമ്പി, രാധാകൃഷ്ണൻ, ടി.ബി. ദേവദാസ്, എ.പി. നാരായണൻകുട്ടി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.