റോഡ് സുരക്ഷാ പ്രചാരണ പരിപാടി ഇന്ന് തുടങ്ങും

കൊച്ചി: റോഡ് അപകടങ്ങളും മരണനിരക്കും കുറക്കാൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പ്രോജക്ടിൻെറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 8.45 ന്് വൈറ്റില പൊലീസ് ടവറിൽ മന്ത്രി കെ. ബാബു നി൪വഹിക്കും.
ബെന്നി ബഹനാൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊലീസ്, എക്സൈസ്, ഗതാഗതം, വനം, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ജില്ലയിലെ 11 സ്കൂളുകളിൽനിന്ന് 980 കേഡറ്റുകൾ പരിപാടിയുടെ ഭാഗമാകും. വാഹന യാത്രിക൪ക്കും കാൽനടക്കാ൪ക്കും അഞ്ച് വ്യത്യസ്ത നിറങ്ങളിലെ കാ൪ഡുകൾ നൽകി പ്രതിജ്ഞയെടുപ്പിക്കും.  
കാൽനടക്കാ൪ക്കായി മഞ്ഞ കാ൪ഡുകളും   ഇരുചക്രവാഹനങ്ങളിലെ യാത്രക്കാ൪ക്കായി നീല ബോ൪ഡറുള്ള കാ൪ഡുകളും മറ്റുള്ളവ൪ക്കായി പച്ച കാ൪ഡുകളുമാണ് നൽകുക. പ്രതിജ്ഞക്കുശേഷം ഈ കാ൪ഡുകൾ തിരികെ വാങ്ങും.
ചുവന്ന നിറത്തിൽ ട്രാഫിക് മുന്നറിയിപ്പുകൾ അച്ചടിച്ച മറ്റ് രണ്ട് കാ൪ഡ് നൽകും.10 ദിവസംകൊണ്ട് തൊണ്ണൂറായിരം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാഫിക് എ.സി.പി വി.എം. മുഹമ്മദ് റഫീക് പറഞ്ഞു. രാവിലെ ഒമ്പതുമുതൽ 11 വരെയും വൈകുന്നേരം നാലു മുതൽ ആറുവരെയുമാണ് പരിപാടി.
നഗരത്തിൻെറ എല്ലാ പ്രധാന മേഖലകളിലും അഞ്ച് സ്റ്റുഡൻറ് കേഡറ്റുകളും ഒരു പൊലീസ് ഓഫിസറും പരിപാടിക്ക് നേതൃത്വം നൽകും. സാംസ്കാരിക നായക൪, സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവ൪ വിവിധ ദിവസങ്ങളിൽ പദ്ധതിയുമായി സഹകരിക്കും.
തുട൪ന്നുള്ള ദിവസങ്ങളിൽ ഏപ്രിൽ 26 വരെ 44 പൊലീസ് വാഹനങ്ങളിലായി സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ  പരിപാടി വ്യാപിപ്പിക്കുമെന്ന്  അസിസ്റ്റൻറ് പൊലീസ് കമീഷന൪ ടി. ഗോപാലകൃഷ്ണപിള്ള വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്റ്റുഡൻറ് കേഡറ്റുകളായ അനു പവൻ, ടി.എസ്. അനിൽകുമാ൪, കെ. ചാം രാജ് , സ്നില, എ.എ. മനു  എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.