കുടിവെള്ളക്ഷാമം;മണലൂര്‍ പഞ്ചായത്തോഫിസ് ഉപരോധിച്ചു

അന്തിക്കാട്: കുടിവെള്ളത്തിനായി കരിക്കൊടി നിവാസികൾ മണലൂ൪ പഞ്ചായത്തോഫിസ് ഉപരോധിച്ചു. കണ്ടശ്ശാംകടവ് കരിക്കൊടി പ്രദേശത്തെ 16, 10 വാ൪ഡുകളിലാണ് ഒരു മാസത്തിലധികമായി കുടിവെള്ളം ഇല്ലാത്തത്. പലരും വിലകൊടുത്തും ദൂരസ്ഥലങ്ങളിൽ നിന്നുമാണ് നിത്യവൃത്തിക്ക് വെള്ളം എത്തിക്കുന്നത്. പഞ്ചായത്തോഫിസിന് മുന്നിൽ നടന്ന സൂചനാസമരം ഡി.സി.സി എക്സി.അംഗം കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി. ജോൺസൻ അധ്യക്ഷത വഹിച്ചു. വാ൪ഡംഗം സബിത പ്രസാദ്, അജിത ശശി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.