കോഴിക്കോട്: ഒമ്പതാമത് ദേശീയ ബീച്ച് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ജയം ദൽഹിക്ക്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മൂന്നുദിവസത്തെ ചാമ്പ്യൻഷിപ്പിൽ ദൽഹി 26-21,11-9 സ്കോറിന് മഹാരാഷ്ട്രയെ തോൽപിച്ചു.
പുരുഷ വിഭാഗത്തിൽ നാലു പൂളുകളിലായി 12 ടീമുകളും വനിതകളിൽ രണ്ടു പൂളുകളിലായി ആറു ടീമുകളുമാണ് മത്സരിക്കുന്നത്. കോഴിക്കോട്ട് ആദ്യമായി നടക്കുന്ന പുതുമയേറിയ മത്സരം കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. സാധാരണ ഹാൻഡ്ബാൾ കോ൪ട്ടിനേക്കാൾ ചെറിയ കളത്തിൽ ഗോളിയടക്കം നാലുകളിക്കാരാണ് ഒരു ടീമിൽ അണിനിരക്കുക. മത്സരത്തിന് രണ്ടു പകുതികളിലായി 20 മിനിറ്റാണ് ദൈ൪ഘ്യം. രണ്ടുപകുതികളിലും ലീഡ് നേടിയ ടീം ജയിക്കും. വ്യത്യസ്ത ടീമുകൾക്കാണ് ലീഡെങ്കിൽ ഷൂട്ടൗട്ടിലൂടെ വിജയികളെ നി൪ണയിക്കും. ചൊവ്വാഴ്ച രണ്ടു കോ൪ട്ടുകളിലായി 18 മത്സരങ്ങൾ നടക്കും. മത്സരം രാവിലെ ഏഴുമണിക്ക് ആരംഭിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് മത്സരം തുടങ്ങുക.
നേരത്തെ കേരള ഹാൻഡ്ബാൾ അസോസിയേഷൻ പ്രസിഡൻറ് മോഹൻരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ ഹാൻഡ്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.എം.ബാലി മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.