മദ്യശാല അടച്ചുപൂട്ടും വരെ സമരം - ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍

ആലപ്പുഴ: ആറാട്ടുവഴി ബൈപാസിൽ പ്രവ൪ത്തിച്ചുവരുന്ന വിദേശ മദ്യശാല അടച്ചുപൂട്ടും വരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പ്രഖ്യാപിച്ചു. വിദേശ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും സ൪ക്കാറിൻെറ മദ്യനയത്തിൽ പ്രതിഷേധിച്ചും  ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ  നടന്ന കലക്ടറേറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയ൪ പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്,  ജമാഅത്ത് കൗൺസിൽ സംസ്ഥാന വ൪ക്കിങ് പ്രസിഡൻറ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അംഗം നവാസ് ജമാൽ,  പി.ഡി.പി ജില്ലാ സെക്രട്ടറി സുനീ൪ ഇസ്മായിൽ,  ഫാ. ജോൺസൻ പുത്തൻവീട്ടിൽ,  മിനി കെ.ഫിലിപ്  (എസ്.യു.സി.ഐ),  ആറാട്ടുവഴി ച൪ച്ച് വികാരി ഫാ. ജയിംസ് ചുണ്ടക്കാട്ടിൽ, ഫിലിപ് ചക്കാത്ര (യുവദീപ്തി, കെ.സി.വൈ.എം),  വി.കെ. ഉദയഭാനു ( സി.പി.ഐ-  എം.എൽ റെഡ്ഫ്ളാഗ്), യുവജനവേദി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഗോപിനാഥ്,  കനാൽ വാ൪ഡ് കൗൺസില൪ അഡ്വ. ബിയാട്രീസ് ഫെറിയ, ലത്തീൻ പള്ളി വികാരി ക്രിസ്റ്റഫ൪ അ൪ത്തിശേരി എന്നിവ൪ സംസാരിച്ചു. തുട൪ന്ന് നടന്ന ച൪ച്ചയിൽ കലക്ടറ൪ സ്ഥലം സന്ദ൪ശിക്കാമെന്ന് ജനകീയ സമര സമിതിക്ക് ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.