കൊയിലേരി പാലത്തിന് ശിലയിട്ടു

മാനന്തവാടി: നൂറുകണക്കിന് ആളുകളെ സാക്ഷിനി൪ത്തി മാനന്തവാടി എടവക പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന കൊയിലേരി പാലത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലയിട്ടു.
നി൪മാണ പ്രവ൪ത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി നി൪മാണം പൂ൪ത്തികരിക്കാൻ കാരാറുകാരനും ഉദ്യോഗസ്ഥരും താൽപര്യം കാണിക്കണം-അദ്ദേഹം പറഞ്ഞു.
പാലം നി൪മാണം ഒന്നര വ൪ഷത്തിനകം പൂ൪ത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നബാ൪ഡ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഈ തുക പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
 മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, പൊതുമരാമത്ത് ചീഫ് എൻജിനീയ൪ ടി. ബാബുരാജ്, എക്സിക്യുട്ടിവ് എൻജിനീയ൪ തോമസ് മാത്യു എന്നിവ൪ സംസാരിച്ചു. സൂപ്രണ്ടിങ് എൻജീനീയ൪ കെ.ഡി. സുരേഷ് കുമാ൪ റിപ്പോ൪ട്ടവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.