രാജഗിരി എസ്റ്റേറ്റ് സമരം എട്ടാം ദിവസത്തിലേക്ക്

പത്തനംതിട്ട: തൊഴിലാളികളുടെ പ്രതിഷേധത്തെ വകവെക്കാതെ എ.വി.ടിയുടെ രാജഗിരി എസ്റ്റേറ്റ് വിൽപ്പന നടത്തിയതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നടന്നുവരുന്ന കുടിൽകെട്ടി സമരം എട്ടാം ദിവസത്തേക്ക്.
 900 ഏക്കറോളം വരുന്ന എസ്റ്റേറ്റിൻെറ 380 ഏക്കറാണ് കൊല്ലം അസീസിയ ഗ്രൂപ്പിന് വിറ്റത്. ഇതിൽ പ്രതിഷേധിച്ച് ദിനംപ്രതി നൂറുകണക്കിന് തൊഴിലാളികളാണ് കുടുംബസമേതം സമരത്തിൽ അണിനിരക്കുന്നത്. ശനിയാഴ്ച സമരകേന്ദ്രത്തിൽ നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.ജെ. അജയകുമാ൪ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.