മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തുരുമ്പെടുക്കുന്നത് കോടികളുടെ വാഹനങ്ങള്‍

മലപ്പുറം: ആദ്യമായി കോട്ടപ്പടിയിലെ പൊലീസ് സ്റ്റേഷന് മുന്നിലെത്തുന്നവ൪ക്ക് അതൊരു ‘ആക്രി കട’യോ വാഹന മ്യൂസിയമോ ആണെന്ന് തോന്നുക സ്വാഭാവികം. ശ്രദ്ധിച്ചും സൂക്ഷിച്ചും അകത്ത് കടന്നില്ലെങ്കിൽ തുരുമ്പെടുത്ത വാഹന ഭാഗങ്ങൾ തട്ടി മുറിവേൽക്കാനും സാധ്യതയുണ്ട്. പൊലീസ് പിടിച്ചെടുത്തതും മറ്റുമായി അത്രയധികം വാഹനങ്ങളാണ് സ്റ്റേഷൻ വളപ്പിലും  പുറത്തുമായുള്ളത് 44 ഓട്ടോറിക്ഷകൾ, ഒമ്പത് മിനിലോറികൾ, ആറ്  മാരുതി വാനുകൾ, ഇന്നോവ വാൻ, സ്വിഫ്റ്റ് കാ൪, ജീപ്പ് , മാരുതി കാ൪... തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഇവയിലധികവും മണൽ വേട്ടക്കിടെ പിടിക്കപ്പെട്ടവയാണ്. പിടിക്കപ്പെട്ടാൽ ഉപേക്ഷിക്കാൻ പാകത്തിൽ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പിന്നീട് അവകാശികൾ എത്താറില്ല.
വാഹന നമ്പ൪ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്താൻ ഇപ്പോൾ മോട്ടോ൪ വാഹനവകുപ്പിൽ സംവിധാനങ്ങളുണ്ട്. ഇവയുപയോഗിച്ച്  തുട൪ നടപടികൾ സ്വീകരിച്ചാൽ സ൪ക്കാ൪ ഖജനാവിലേക്കെത്തേണ്ട കോടികളാണ് മഴയും വെയിലുമേറ്റ് ് തുരുമ്പെടുത്ത് നശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.