പെരിങ്ങത്തൂര്‍: പുല്ലൂക്കര കൊച്ചിയങ്ങാടിയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം.

സംഘ൪ഷത്തിൽ അഞ്ച് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവ൪ത്തക൪ക്ക് പരിക്കേറ്റു. കൊച്ചിയങ്ങാടിയിലെ യൂസുഫ് താഴെഒതയോത്ത്, നാസ൪ പാലാമടത്തിൽ, ഷാനിദ് തൂലേരി, റാഷിൽ ചിറ്റുള്ളതിൽ, ആദിൽ ഓച്ചിറക്കൽ എന്നിവ൪ക്കാണ് മ൪ദനത്തിൽ പരിക്കേറ്റത്. ഇവരെ  തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയങ്ങാടി വയലിൽ വൈകീട്ട് നടന്ന ക്രിക്കറ്റ് കളിക്കിടെയാണ് സംഘ൪ഷമുണ്ടായത്.
പ്രകോപനമില്ലാതെ ഒരുസംഘം സി.പി.എം പ്രവ൪ത്തകരാണ് അക്രമിച്ചതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഇരിട്ടി ഡിവൈ.എസ്.പി പ്രദീപ്, കൂത്തുപറമ്പ് സി.ഐ, കൊളവല്ലൂ൪ എസ്.ഐ, ചൊക്ളി എസ്.ഐ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
അക്രമികളെ പിടികൂടണമെന്നും പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനി൪ത്തണമെന്നും മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസ൪ മാസ്റ്റ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.