ന്യൂയോ൪ക്: അമേരിക്കയിലെ പ്രശസ്തമായ യേൽ യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച ഫെലോഷിപ് സ്വീകരിക്കാൻ ഈയാഴ്ച ബോളിവുഡ് താരം ഷാറൂഖ് ഖാൻ എത്തും. ഷാറൂഖിൻെറ ചലച്ചിത്ര സംഭാവനകളെയും ജീവിതത്തെയും ആധാരമാക്കിയുള്ള സുദീ൪ഘമായ സംഭാഷണത്തിന് കാത്തിരിക്കുകയാണ് യേൽ വാഴ്സിറ്റി വിദ്യാ൪ഥികൾ. രാഷ്ട്രത്തലവന്മാ൪ക്കും നൊബേൽ സമ്മാന ജേതാക്കൾക്കും മാത്രം നൽകിവരാറുള്ള യേൽ വാഴ്സിറ്റി ഫെലോഷിപ് ഒരു ചലച്ചിത്രതാരത്തിന് ലഭിക്കുന്നത് ഇതാദ്യമാണ്. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യപരിപാലനം എന്നീ രംഗങ്ങളിൽ അ൪പ്പിച്ച സംഭാവനകൾകൂടി പരിഗണിച്ചാണ് താരത്തെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.