ക്യൂന്‍മേരി -രണ്ട് വീണ്ടും കൊച്ചിയില്‍

മട്ടാഞ്ചേരി: ചലിക്കുന്ന കൊട്ടാരം കൊച്ചി തുറമുഖത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ ക്യൂൻമേരി -രണ്ടിൻെറ വരവ് പൊതുജനങ്ങൾ ആഘോഷമാക്കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേ൪ കപ്പൽ കാണാനെത്തി. ബോട്ടുകളിലെത്തിയാണ് പലരും കപ്പലിനെ അടുത്ത് കണ്ടത്. 2800 യാത്രക്കാരുമായാണ് ഇംഗ്ളണ്ടിൽ നിന്ന് കപ്പൽ കൊച്ചിയിലെത്തിയത്. യാത്രക്കാരെ സ്വീകരിക്കാൻ കരയിൽ വാദ്യ മേളങ്ങളും ഒരുക്കിയിരുന്നു. റസ്റ്റാറൻറുകൾ, നീന്തൽ ക്കുളം, ആശുപത്രി, ലൈബ്രറി, കളിക്കളങ്ങൾ എന്നിവയൊക്കെ കപ്പലിലുണ്ട്. മുമ്പും പലതവണ കൊച്ചിയിലെത്തിയിട്ടുള്ള ക്യൂൻമേരി -രണ്ട് കഴിഞ്ഞ തവണ തുറമുഖത്ത് വോൾവോ റെയിസ് നടന്നപ്പോഴും എത്തിയിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെ എത്തിയ കപ്പൽ രാത്രി എട്ടോടെ മടങ്ങി. സമാന സൗകര്യം  ഉള്ള ആഡംബര കപ്പൽ ക്യൂൻ എലിസബത്ത് കഴിഞ്ഞ വാരം കൊച്ചിയിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.