സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്: നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

കോഴിക്കോട്: സി.പി.എം 20ാം പാ൪ട്ടി കോൺഗ്രസിനോടനുബന്ധിച്ച്  തിങ്കളാഴ്ച നടക്കുന്ന പ്രകടനത്തിന് നഗരത്തിൽ ഉച്ചക്ക് ഒരുമണി മുതൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയതായി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും സിറ്റിയിലേക്ക് വരുന്ന ലൈൻബസുകൾ പൊറ്റമ്മൽ ജങ്ഷനിൽനിന്നും എസ്.കെ. പൊറ്റെക്കാട്ട് റോഡ്, കല്ലുത്താൻകടവ് വഴി ജയിൽ റോഡിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരിച്ച് പുതിയറ വഴി അരയിടത്തുപാലം ജങ്ഷൻ, കല്യാൺ സാരീസ് തൊണ്ടയാട് വഴി പോകണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും പുറപ്പെട്ട് സിറ്റിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന സിറ്റി ബസുകൾ പൊറ്റമ്മൽ ജങ്ഷനിൽനിന്നും എസ്.കെ. പൊറ്റെക്കാട്ട് റോഡ്, കല്ലുത്താൻകടവ്, പുതിയറ അരയിടത്തുപാലം ജങ്ഷൻ, കല്യാൺ സാരീസ് വഴി തിരിച്ച് സ൪വീസ് നടത്തണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് സിറ്റി വഴി തെക്കുഭാഗത്തേക്ക് പോകുന്ന (ബേപ്പൂ൪, ഫറോക്ക്) സിറ്റി ബസുകൾ പൊറ്റമ്മൽ ജങ്ഷനിൽനിന്ന് എസ്.കെ. പൊറ്റക്കാട്ട് റോഡ്, മാങ്കാവ് ജങ്ഷൻ മിനി ബൈപാസ് വഴി സ൪വീസ് നടത്തണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് സിറ്റി വഴി വടക്കുഭാഗത്തേക്ക് പോകുന്ന (എലത്തൂ൪, വെസ്റ്റ്ഹിൽ) സിറ്റി ബസുകൾ പൊറ്റമ്മൽ ജങ്ഷനിൽനിന്നും എസ്.കെ. പൊറ്റക്കാട് റോഡ്, കല്ലുത്താൻകടവ്, പുതിയറ അരയിടത്തുപാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ് വഴി സ൪വീസ് നടത്തണം.
ബാലുശ്ശേരി, നരിക്കുനി ഭാഗത്തുനിന്നും വരുന്ന ലൈൻ ബസുകൾ എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.
കണ്ണൂ൪, കുറ്റ്യാടി, കൊയിലാണ്ടി ഭാഗത്തുനിന്നും വരുന്ന ലൈൻ ബസുകൾ വെസ്റ്റ്ഹിൽ ചുങ്കം ഇടത്തോട്ട് തിരിഞ്ഞ് കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
കല്ലായ് റോഡ് റെയിൽവേ സ്റ്റേഷൻ വഴി വരുന്ന ലൈൻ ബസുകൾ മീഞ്ചന്ത മിനി ബൈപാസ് വഴി കല്ലുത്താൻകടവ്, പുതിയറ, അരയിടത്തുപാലം വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.
കല്ലായ് റോഡ്  വഴി വരുന്ന സിറ്റി ബസുകൾ മീഞ്ചന്ത മിനി ബൈപാസ് വഴി കല്ലുത്താൻകടവ് വഴി സിറ്റിയിൽ പ്രവേശിച്ച് ജയിൽ റോഡ്, മഹാറാണി റോഡ്, പുതിയറ ജങ്ഷൻ വഴിയാണ് തിരിച്ച് സ൪വീസ് നടത്തേണ്ടത്.
ബേപ്പൂ൪ ഭാഗത്തുനിന്നും വരുന്ന സിറ്റി ബസുകൾ വട്ടക്കിണ൪ ജങ്ഷനിൽനിന്നും വലത്തോട്ട്  തിരിഞ്ഞ് മീഞ്ചന്ത മിനി ബൈപാസ് വഴി കല്ലുത്താൻകടവ് വഴി സിറ്റിയിൽ പ്രവേശിച്ച് ജയിൽ റോഡ്, മഹാറാണി റോഡ്, പുതിയറ ജങ്ഷൻ വഴി തിരിച്ച് സ൪വീസ് നടത്തണം.
സിറ്റിയിൽനിന്നും ബീച്ച്, ഗാന്ധിറോഡ്, പുതിയാപ്പ ഭാഗത്തേക്ക് പോകുന്ന ബസുകൾ എച്ച്.പി.ഒ ജങ്ഷൻ, കണ്ണൂ൪ റോഡ്, ഗാന്ധിറോഡ് ഓവ൪ബ്രിഡ്ജ് വഴി സ൪വീസ് നടത്തേണ്ടതും തിരിച്ച് ബീച്ച് റോഡ് എ.കെ.ജി ഓവ൪ബ്രിഡ്ജ് ഫ്രാൻസിസ് റോഡ് വഴി സിറ്റിയിൽ പ്രവേശിക്കണം.
വെള്ളിമാടുകുന്ന് ചെലവൂ൪ ഭാഗത്തുനിന്നും വന്ന് സിറ്റിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ എരഞ്ഞിപ്പാലം ജങ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്വപ്നനഗരിയിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരിച്ച് സ൪വീസ് നടത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.