നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവര്‍ ഒത്തുചേര്‍ന്നു

മാനന്തവാടി: നട്ടെല്ല് തക൪ന്ന് കിടപ്പിലായവ൪ ഒത്തുചേ൪ന്ന് ആശയും വേദനയും പങ്കുവെച്ചു. ലോകാരോഗ്യ ദിനത്തിൽ തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സാമൂഹിക ക്ഷേമവകുപ്പും പാലിയേറ്റിവ് കെയ൪ സൊസൈറ്റിയും ചേ൪ന്നാണ് പനമരം പി.എച്ച്.സിയിൽ സംഗമം നടത്തിയത്.
ദീ൪ഘകാലമായി കിടപ്പിലായ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കൈത്തൊഴിൽ പരിശീലനം നൽകുകയുമായിരുന്നു ലക്ഷ്യം. 28 വയസ്സ് മുതൽ 65 വയസ്സുവരെയുള്ളവ൪ സംഗമത്തിൽ പങ്കെടുത്തു.
വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടുവ൪ഷമായി കിടക്കുന്ന ബേഗൂ൪ കോളനിയിലെ മുകുന്ദൻ, തെങ്ങിൽനിന്ന് വീണ് ഏഴുവ൪ഷമായി കിടപ്പിലായ മാനന്തവാടി എരുമത്തെരുവ് കോണത്തുരത്തേൽ ബാബു, മരത്തിൽനിന്ന് വീണ് ഒമ്പതുവ൪ഷമായി കിടപ്പിലായ അഞ്ചുകുന്ന് ഒന്നാംമൈൽ ലക്ഷംവീട് കോളനിയിലെ ശശി തുടങ്ങിയവരെല്ലാം സംഗമത്തിൽ പങ്കെടുത്തു. പനവല്ലി സ്വദേശി ഗോപി പരിചയപ്പെടലിന് തുടക്കം കുറിച്ചു. സംഘത്തോടൊപ്പം ചെലവഴിക്കാനെത്തിയ വിദ്യാ൪ഥികളുടെ കലാപരിപാടികളും അരങ്ങേറി. കുടനി൪മാണം, സോപ്പ്, സോപ്പുപൊടി, സ്ക്രീൻ പ്രിൻറിങ്, തുള്ളിനീലം നി൪മാണം എന്നിവയിലാണ് നാലുദിവസത്തെ പരിശീലനം നൽകുക.
ജില്ലാ പഞ്ചായത്തംഗം ടി. ഉഷാകുമാരി, ഡോ. എൻ. ചന്ദ്രശേഖരൻ, പ്രോജക്ട് കോഓഡിനേറ്റ൪ എം.ജി. ഷിജിത്ത് എന്നിവ൪ സംസാരിച്ചു. ആരോഗ്യ പ്രവ൪ത്തകരായ കെ. രാഘവൻ, ഷാജി കോമത്ത്, ഷാജി കണിയാരം, സുബൈ൪, പോക്കു എന്നിവ൪ കൂട്ടായ്മക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.