മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്സനൽ സ്റ്റാഫ് ആദിവാസി പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന സംഭവത്തിൽ ഡി.സി.സി സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയനെതിരെ കേസ്.
പെൺകുട്ടിയുടെ പിതാവിൻെറ പരാതിപ്രകാരമാണ് മാനന്തവാടി എസ്.ഐ എൻ. ശ്രീജേഷ് കേസെടുത്തത്.
പെൺകുട്ടിയുടെ അച്ഛൻെറ പേരിൽ അഡ്വ. ശ്രീകാന്ത് പട്ടയൻ വ്യാജപരാതിയുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുട൪ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ പൊലീസ് ചീഫ് പെൺകുട്ടിയിൽനിന്നും മാതാപിതാക്കളിൽനിന്നും മൊഴിയെടുത്തു.
പീഡന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെൺകുട്ടി കുറച്ചു നാൾ മുമ്പ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.