മുഖ്യമന്ത്രി തിങ്കളാഴ്ച ജില്ലയില്‍

കൽപറ്റ: വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിങ്കളാഴ്ച വയനാട്ടിലെത്തും. കോഴിക്കോട് മിംസ് ആശുപത്രി വയനാട്ടിൽ ആരംഭിക്കുന്ന വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് മേപ്പാടി അരപ്പറ്റയിൽ അദ്ദേഹം തറക്കല്ലിടും. രാവിലെ ഒമ്പതിന് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂ൪ പ്രകാശ്, പി.കെ. ജയലക്ഷ്മി തുടങ്ങിയവ൪ സംബന്ധിക്കും.
വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം സുൽത്താൻ ബത്തേരി നായ്ക്കട്ടിയിലെത്തുന്ന മുഖ്യമന്ത്രി വയനാട് വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടത്തിൻെറ ഉദ്ഘാടനം നി൪വഹിക്കും. ഉച്ചക്ക് 12നാണ് ചടങ്ങ്. ഉച്ചക്ക് ഒന്നിന് ബത്തേരി ഗവ. ആശുപത്രിയുടെ പുതിയ ബ്ളോക് തുറന്നുകൊടുക്കും. നവീകരിച്ച സ്വതന്ത്ര മൈതാനം, കമ്മനയിലെ കൊയിലേരി പാലം നി൪മാണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നി൪വഹിക്കും.
 3.770 കി. മീറ്റ൪ ദൂരമുള്ള കൽപറ്റ ബൈപാസ് റോഡിൻെറ പൂ൪ത്തീകരിക്കാനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി  നി൪വഹിക്കും. രാവിലെ 10.30ന് ട്രാഫിക് ജങ്ഷനിലാണ് ചടങ്ങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.