കക്കടവ് പാലം നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച

കൽപറ്റ: ചെന്നലോട്-മുണ്ടക്കുറ്റി-ചേര്യംകൊല്ലി റോഡ്, പുതുശ്ശേരിക്കടവ്-പനമരം പുഴയിലെ കക്കടവ് പാലം എന്നിവയുടെ നി൪മാണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നി൪വഹിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
1994ൽ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി തുടങ്ങിയ കൽപറ്റ ബൈപാസ് റോഡിൻെറ രണ്ട് കി. മീറ്റ൪ ദൂരം 2004ൽ പൊതുമരാമത്ത് വകുപ്പ് പൂ൪ത്തീകരിച്ചിട്ടുണ്ട്. ബാക്കിവരുന്ന 1.770 കി. മീറ്റ൪ ദൂരം സി.ആ൪.എഫ് ഫണ്ടുപയോഗിച്ച് എൻ.എച്ച് വിഭാഗം ഏകദേശം പൂ൪ത്തീകരിച്ചെിലും ഗതാഗത യോഗ്യമല്ല.
ട്രാഫിക് ജങ്ഷൻ മുതൽ കൈനാട്ടി ജങ്ഷന് സമീപം വരെയുള്ള 3.77 കി. മീറ്റ൪ ദൂരം, കമ്പളക്കാട് മുതൽ കൈനാട്ടി വരെയുള്ള 6.300 കി. മീറ്റ൪ ദൂരം എന്നിവ ഏഴ് മീറ്റ൪ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇനി നടത്തുക. ഇതിൻെറ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നി൪വഹിക്കുന്നത്. 15 മാസംകൊണ്ട് പൂ൪ത്തീകരിക്കാനാണ് ലക്ഷ്യം.
പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ചെന്നലോട്-മുണ്ടക്കുറ്റി-ചേര്യംകൊല്ലി റോഡ്. ആകെ 10.300 കി. മീറ്റ൪ ദൂരമുള്ള റോഡിൻെറ പുനരുദ്ധാരണ പ്രവൃത്തി ചെന്നലോട് നിന്നാണ് തുടങ്ങുക.  
പൊട്ടിപ്പൊളിഞ്ഞ റോഡിന് പല ഭാഗത്തും 2.80 മീറ്റ൪ മാത്രം വീതിയേയുള്ളൂ. റോഡ് 3.80 മീറ്റ൪ വീതിയിൽ വികസിപ്പിച്ച്  ടാറിങ് നടത്തുക, ഓവുചാൽ നി൪മിക്കുക, താഴ്ന്ന ഭാഗങ്ങൾ ഉയ൪ത്തുക തുടങ്ങിയ പ്രവൃത്തികളാണ് നടത്തുക. 350 ലക്ഷത്തിൻെറ ഭരണാനുമതിയുള്ള പുനരുദ്ധാരണ പ്രവൃത്തി ഒരു വ൪ഷംകൊണ്ട് പൂ൪ത്തിയാക്കും.
വെള്ളമുണ്ട പഞ്ചായത്തിലെ 14ാം വാ൪ഡിനും പടിഞ്ഞാറത്തറ പഞ്ചായത്തിലെ ആറാം വാ൪ഡിനും ഇടയിലൂടെ ഒഴുകുന്ന പുതുശ്ശേരിക്കടവ് പനമരം പുഴക്ക് കുറുകെ കക്കടവിലാണ് പാലം പണിയുന്നത്.
76 മീറ്റ൪ നീളത്തിൽ ഇരുവശത്തും 1.5 മീറ്റ൪ നടപ്പാതയോടെ 11.05 മീറ്റ൪ വീതിയിലാണ് പാലം പണിയുക. 25.32 മീറ്ററിലുള്ള മൂന്ന് സ്പാനുകളുണ്ടാകും. മൂന്ന് അപ്രോച്ച് റോഡുകളുണ്ടാകും. പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം പഞ്ചായത്താണ് ലഭ്യമാക്കിയത്. 18 മാസം കൊണ്ട് പൂ൪ത്തീകരിക്കുകയാണ് ലക്ഷ്യം.
2003-04ൽ പാലം പണിയാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും പണി നടന്നിരുന്നില്ല.
വാ൪ത്താസമ്മേളനത്തിൽ നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ്, വൈസ് ചെയ൪പേഴ്സൻ കെ.കെ. വത്സല, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ആലി ഹാജി, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.പി. ആലി, കൺവീന൪ ഉമൈബ മൊയ്തീൻകുട്ടി, കേയംതൊടി മുജീബ്, പൊതുമരാമത്ത് ബ്രിഡ്ജസ് ആൻഡ് റോഡ്സ് വിഭാഗം അസി. എക്സി. എൻജിനീയ൪ കെ.എം. സൈതലവി, റോഡ്സ് അസി. എക്സി. എൻജിനീയ൪ കെ.ആ൪. മധുമതി എന്നിവ൪ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.