ആന തട്ടിപ്പുവീരന്‍ പിടിയില്‍

കളമശേരി: ഉത്സവത്തിന് ആനയേയും ചമയങ്ങളും സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ നാട്ടുകാ൪ പൊലീസിൽ ഏൽപ്പിച്ചു. പള്ളുരുത്തി എ.കെ.ജി റോഡിൽ റെയ്ഗനാണ് (വിനോദ് -27 )  കളമശേരി പൊലീസിൻെറ പിടിയിലായത്.
എളമക്കരയിലെ പേരണ്ടൂ൪ ബാലഭദ്ര ക്ഷേത്രത്തിൽ ഉത്സവത്തിന് കേരളത്തിലെ പേരുകേട്ട മൂന്ന് ആനകളെ എത്തിക്കാമെന്നുപറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്ന് റെയ്ഗൻ 50,000 രൂപ കൈപ്പറ്റിയിരുന്നു.
എന്നാൽ, ഉത്സവസമയത്ത് ആനയെത്താതെ വന്നതോടെ ഭാരവാഹികൾ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുട൪ന്ന്, പള്ളുരുത്തിയിലെത്തി തട്ടിപ്പുകാരനെ തന്ത്രത്തിൽ എളമക്കരയിലെത്തിച്ചെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാ൪ പിടികൂടി പൊലീസിന് കൈമാറി.
കേരളത്തിലെ മറ്റ് പല ക്ഷേത്രങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടത്തിയതായി പൊലീസ് അറിയിച്ചു. പള്ളുരുത്തിയിൽ വിനോദ് എന്ന പേരിലും വിഘ്നേശ്വര ഏജൻസീസ് എന്ന പേരിലുമാണ് തട്ടിപ്പ് നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയത് പള്ളുരുത്തിയിലായതിനാൽ പ്രതിയെ പള്ളുരുത്തി പൊലീസിന് കൈമാറുമെന്ന് കളമശേരി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.