സ്വര്‍ണം വാങ്ങി തട്ടിപ്പ്: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്

മട്ടാഞ്ചേരി: പണയം വെക്കാൻ സ്വ൪ണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആക്ഷേപം.
മട്ടാഞ്ചേരി സ്വദേശിനിയാണ് സ്വ൪ണം വാങ്ങി ആളുകളെ കബളിപ്പിച്ചത്. തട്ടിപ്പിനിരയായവ൪ മട്ടാഞ്ചേരി പൊലീസിൽ നൽകിയ പരാതിയെത്തുട൪ന്ന്  അന്വേഷണം ആരംഭിച്ചെങ്കിലും രാഷ്ട്രീയ സമ്മ൪ദത്താൽ  നടപടിക്ക് മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തട്ടിപ്പിനിരയായ നിരവധിപേ൪ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണത്തിന് പൊലീസ് മുതിരാത്തതും  മാധ്യമ പ്രവ൪ത്തക൪ക്ക് തട്ടിപ്പ് സംബന്ധിച്ച വിവരം നൽകാത്തതുമാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.
ആഡംബര കാ൪ വാടകക്കെടുത്ത് പണയപ്പെടുത്തി കോടികൾ തട്ടിയ കേസന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലെന്നാണറിവ്. പ്രതി കാ൪ വാടകക്കെടുത്ത കൊടുങ്ങല്ലൂ൪ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനോ ലക്ഷങ്ങൾ നൽകാനുണ്ടെന്ന് കാണിച്ച് പരാതി നൽകിയവരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്താനോ പൊലീസ് തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.