നൃത്ത സംഘത്തിലെ രണ്ടുപേരെ പുഴയില്‍ കാണാതായി

ചാലക്കുടി: നൃത്ത സംഘത്തിലെ രണ്ടുപേരെ പുഴയിൽ കാണാതായി. കൊച്ചി-പള്ളുരുത്തി സ്വദേശി ഷിബു, നെട്ടൂ൪ സ്വദേശി വ൪ഗീസ് എന്നിവരെയാണ് വ്യാഴാഴ്ച ചാലക്കുടി പുഴയിലെ ചിക്ളായി ഭാഗത്ത് കാണാതായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തമിഴ് നാട്ടിലെ ഈറോഡ് നൃത്തം കഴിഞ്ഞ് അതിരപ്പിള്ളി-ആനമല റോഡിലൂടെ വന്ന സംഘത്തിലെ രണ്ടുപേരെയാണ് കാണാതായത്. സംഘത്തിൽ 11 പേരാണ് ഉണ്ടായത്. കാണാതായവരുടെ വസ്ത്രങ്ങൾ പുഴയോരത്ത് കണ്ടെത്തി. ചാലക്കുടിയിൽ നിന്നും ഫയ൪ഫോഴ്സും അതിരപ്പിള്ളി പൊലീസും നാട്ടുകാരും ചേ൪ന്ന് തിരച്ചിൽ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.