മലപ്പുറം: കേരള കോൺഗ്രസ് (ജെ) വിഭാഗം എം.എൽ.എ അനൂപ് ജേക്കബും ലീഗിന്റെ അഞ്ചാം മന്ത്രിയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ . തിങ്കളാഴ്ച രാവിലെ അനൂപ്ജേക്കബുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വാ൪ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബും കേരളകോൺഗ്രസ് (ജെ) ചെയ൪മാൻ ജോണി നെല്ലൂരും രാവിലെയാണ് തങ്ങളെ കാണാൻ പാണക്കാട്ടെത്തിയത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദ൪ശനം. മൂവരും 45 മിനിറ്റോളം ച൪ച്ച നടത്തി. രാഷ്ട്രീയ പരമായ കാര്യങ്ങളും ച൪ച്ചയിൽ വന്നതായി നേതാക്കൾ വാ൪ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ തയ്യാറായില്ല.
അനൂപിന്റെ സത്യപ്രതിജ്ഞയും ലീഗിന്റെ അഞ്ചാം മന്ത്രി പദവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് ജോണി നെല്ലൂൂ൪ പറഞ്ഞു. അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്നതിൽ പിറവത്തെ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.