ബ്രൗണ്‍ഷുഗര്‍ കേസില്‍ കഠിന തടവും പിഴയും

വടകര: ബ്രൗൺഷുഗ൪ കൈവശംവെച്ചകേസിൽ മധ്യവയസ്കന് കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം പഴയവീട്ടിൽ റസാഖി (57) നെയാണ് വടകര എൻ.ഡി.പി.എസ് ജഡ്ജി ബി. രമാകാന്ത ആറുമാസം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
കോഴിക്കോട് ജാഫ൪ഖാൻ കോളനിക്കു സമീപ ത്തുനിന്ന് 280 ഗ്രാം ബ്രൗ ൺ ഷുഗറുമായി 2008 മേയ് 26നാണ്  നടക്കാവ് പൊലീസ് ഇയാളെ പിടികൂടിയത്. തുട൪ന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽനിന്ന് 35 ഗ്രാം ബ്രൗ ൺഷുഗറും പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.