കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും

കോഴിക്കോട്: ജില്ലാ കലക്ടറായി കെ.വി. മോഹൻകുമാ൪ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചുമതലയേൽക്കും. 2004ൽ ഐ.എ.എസ് നേടിയ മോഹൻകുമാ൪ നേരത്തേ പാലക്കാട് ജില്ലാ കലക്ടറായിരുന്നു. നാലു നോവലുകളും നാലു കഥാസമാഹാരവും ഉൾപ്പെടെ 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം സിവിൽസ൪വീസിൽ എ ത്തുന്നതിന് മുമ്പ് മാധ്യമ പ്രവ൪ത്തകനായിരുന്നു.
1993ൽ ഡെപ്യൂട്ടി കലക്ടറായി നിയമിതനായ കെ.വി. മോഹൻകുമാ൪ അടൂ൪, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആ൪.ഡി.ഒ, കേരള സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോ൪ഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കൽ റിസോ൪ട്സ് ഡെവലപ്മെൻറ് കോ൪പറേഷൻ ആൻഡ് ടൂറിസ്റ്റ് റിസോ൪ട്സ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ട൪, സൂനാമി പുനരധിവാസ പരിപാടി ഡയറക്ട൪ (ഓപറേഷൻസ്), നോ൪ക ഡയറക്ട൪, നോ൪ക റൂട്ട്സ് സി.ഇ.ഒ എന്നീ നിലകളിലും പ്രവ൪ത്തിച്ചിട്ടുണ്ട്.
2009 ഡിസംബ൪ 31 മുതൽ പാലക്കാട് ജില്ലാ കലക്ടറായിരുന്നു. 2002ലെ ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം എക്സിക്യൂട്ടിവ് ഡയറക്ട൪, 2002ൽ സംസ്ഥാന ചലച്ചിത്ര അവാ൪ഡ് ജൂറി മെംബ൪ സെക്രട്ടറി, 2001ലും 2002ലും സംസ്ഥാന ടി.വി. അവാ൪ഡ് ജൂറി മെംബ൪ സെക്രട്ടറി എന്നീ നിലകളിലും പ്രവ൪ത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവ൪ത്തകനായിരിക്കെ, 1992ൽ പാലക്കാട് പ്രസ്ക്ളബ് പ്രസിഡൻറായി. ശ്രാദ്ധശേഷം, ഹേരാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം എന്നിവയാണ് ഇദ്ദേഹത്തിൻെറ  നോവലുകൾ. സമകാലിക മലയാളം വാരികയിൽ ‘പ്രണയത്തിൻെറ മൂന്നാം കണ്ണ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചുവരുന്നു.
അകംകാഴ്ചകൾ, ക്നാവല്ലയിലെ കുതിരകൾ, അളിവേണി എന്ത് ചെയ്വൂ, ഭൂമിയുടെ അനുപാതം എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പൂപ്പൻ മരവും ആകാശ പൂക്കളും (ബാലസാഹിത്യം), അലിഗയിലെ കലാപം (നോവലെറ്റ് സമാഹാരം), ദേവി നീ പറയാറുണ്ട് (ഓ൪മകുറിപ്പുകൾ) എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പത് ചെറുകഥകളും 20 പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. കുട്ടികളുടെ ചിത്രത്തിനുള്ള 2009ലെ ദേശീയ അവാ൪ഡ് നേടിയ ശിവൻ സംവിധാനം ചെയ്ത കേശുവിൻെറ തിരക്കഥ രചിച്ചത് കെ.വി. മോഹൻകുമാറാണ്.
ചേ൪ത്തല തെക്കേകണ്ണൻ കോനാത്ത് പരേതനായ കെ. വേലായുധൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ലക്ഷ്മി, ആര്യ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.