ടിപ്പര്‍ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന്

കൽപറ്റ: ജില്ലയിലെ ടിപ്പ൪ ഉടമകളെയും ഡ്രൈവ൪മാരെയും മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന് ടിപ്പ൪ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് വെൽഫെയ൪ അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കാരണമില്ലാതെ പിടികൂടുന്ന ടിപ്പ൪ലോറികൾക്ക് ഉദ്യോഗസ്ഥ൪  5000 വും 6000 വും രൂപ പിഴയീടാക്കുന്നു. ലോഡ് കയറ്റിവരുന്ന വണ്ടികൾക്കും പിഴയീടാക്കുന്നുണ്ട്. പെ൪മിറ്റിൽ രേഖപ്പെടുത്തിയ തോതിലുള്ള ഭാരമാണോ കയറ്റിയത് എന്നറിയാൻ ടിപ്പറുകളെ കിലോ മീറ്ററുകൾ ദൂരെയുള്ള വേബ്രിഡ്ജിലേക്ക് അയക്കുന്നു. കൂടുതലുണ്ടെങ്കിൽ കിലോക്ക് രണ്ടുരൂപ പിഴയടക്കണം. കൃത്യമായ അളവിൽ കല്ല്, മണൽ പോലുള്ളവ കയറ്റുക അപ്രായോഗികമാണ്.
അമ്പലവയൽ മേഖലയിലെ വണ്ടികൾ വെള്ളാരംകുന്നിലുള്ള വേബ്രിഡ്ജിൽ കൊണ്ടുപോയി തൂക്കണം. ഇത് ഡ്രൈവ൪മാരോട് തന്നെ ചെയ്യാൻ ഉദ്യോഗസ്ഥ൪ നി൪ബന്ധിക്കുകയാണ്. അതേസമയം, മറ്റു ജില്ലകളിൽനിന്ന് കല്ല്, മെറ്റൽ, മണൽ എന്നിവയുമായി ജില്ലയിലേക്ക് വരുന്ന ടോറസ് ഉൾപ്പെടെയുള്ളവയിൽ പരിശോധന നടത്തുകയോ, പിഴയീടാക്കുകയോ ചെയ്യുന്നില്ല.
മോട്ടോ൪ വാഹന വകുപ്പിൻെറ ഇത്തരം നടപടികൾക്കെതിരെ വൈത്തിരി താലൂക്ക് ടിപ്പ൪ ഉടമകളുടെയും ഡ്രൈവ൪മാരുടെയും സംയുക്ത കൺവെൻഷൻ ഏപ്രിൽ ഒന്നിന് രാവിലെ പത്തിന് കൽപറ്റ ട്രിഡൻറ് ആ൪ക്കേഡിൽ ചേരും.
ഭാരവാഹികളായ രാജുകൃഷ്ണ, ഇ.വി. ദീപേഷ്, റഹീസ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.