യുവാവിന്‍െറ കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യം


ചാരുംമൂട്: ചുനക്കരയിൽ യുവാവിനെ നടുറോഡിൽ തല്ലിക്കൊന്ന സംഭവത്തിനുപിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ചുനക്കര കോമല്ലൂ൪ കുന്നുവിള കോളനിയിൽ മുടിവിളക്കുറ്റിയിൽ വിക്രമൻെറ മകൻ സുനിലാണ് (27) ബൈക്കിലെത്തിയ സംഘത്തിൻെറ മ൪ദനമേറ്റ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെ കോമല്ലൂ൪ പെല്ലത്ത് ജങ്ഷനിൽ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘമാണ് സുനിലിനെ മ൪ദിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സതീഷ് പൊലീസിന് മൊഴിനൽകി.സുഹൃത്തും അയൽവാസിയുമായ സതീഷിനൊപ്പം വീടിൻെറ തട്ടടിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു സുനിൽ. ബുധനാഴ്ച രാത്രി അറുനൂറ്റിമംഗലത്തുനിന്ന് ജോലികഴിഞ്ഞ് ഇവ൪ ചാരുംമൂട് ജങ്ഷനിലെത്തി. ഇവിടെവെച്ച് ബൈക്കിലെത്തിയ ഒരാൾ സുനിലിനെ മ൪ദിച്ചു.നാട്ടുകാ൪ ഇരുവരെയും പിടിച്ചുമാറ്റി.
തുട൪ന്ന് സുനിലും സതീഷും കൂടി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി. തെരുവുമുക്കിൽ ഇറങ്ങിയ ഇവ൪ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ 13ഓളം പേരടങ്ങുന്ന സംഘം മ൪ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സതീഷിനും മ൪ദനമേറ്റു. സതീഷ് ഒരു ബൈക്കിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് തൊട്ടടുത്ത സുഹൃത്തിനെയും കൂട്ടി തിരിച്ചെത്തി. ഈസമയം അക്രമികൾ രക്ഷപ്പെട്ടിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേ൪ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൂന്നുമാസം മുമ്പ് തടി വെട്ടുന്നതുമായി ബന്ധപ്പെട്ട് ചൂരല്ലൂരിൽവെച്ച് ചിലരുമായി സുനിൽ വാക്കുത൪ക്കത്തിൽ ഏ൪പ്പെട്ടിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഘത്തിലെ പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ൪ക്കായി തിരച്ചിൽ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം സൂക്ഷിച്ചിരുന്ന വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജില്ലാ പൊലീസ് ചീഫ് കെ.ജി. ജയിംസും ഉദ്യോഗസ്ഥരും എത്തിയശേഷമാണ് പോസ്റ്റുമോ൪ട്ടത്തിനായി ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മാതാവ്: സുജാത. ഭാര്യ: രതി. മക്കൾ: സൂരജ്, സുമിത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.