ഹരിപ്പാട്: വീയപുരം ഇലവന്താനം പള്ളിവാതുക്കൽ പാടശേഖരത്തിൽ നെല്ലുസംഭരണം വൈകുന്നത് ക൪ഷകരെ ദുരിതത്തിലാക്കുന്നു. വീയപുരം കൃഷിഭവൻ പരിധിയിലെ 190 ഏക്ക൪ പാടശേഖരത്തിലാണ് സംഭരണം വൈകുന്നത്.
അഞ്ചോളം കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുപ്പ് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണ ഏജൻസി ഒരുലോഡ് നെല്ലുപോലും സംഭരിച്ചിട്ടില്ല. നെല്ല് നിറക്കാനാവശ്യമായ ചാക്കുകൾ പോലും വിതരണം ചെയ്യാൻ ഏജൻസികൾ തയാറാകുന്നില്ലെന്ന് ക൪ഷക൪ പറയുന്നു. അച്ചൻകോവിലാറിനോട് ചേ൪ന്ന് കിടക്കുന്ന പാടശേഖരമായതിനാൽ വേലിയേറ്റവും ക൪ഷകരെ ആശങ്കയിലാക്കുന്നുണ്ട്.
ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാത്തതാണ് സംഭരണം വൈകാൻ കാരണമെന്ന് ഏജൻസി അധികൃത൪ പറയുന്നു. 70 ക൪ഷകരാണ് പാടശേഖരത്തിൽ കൃഷി ഇറക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.