പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ മലയാളി നാവികന്‍

കൊച്ചി: ആ൪ത്തിരമ്പുന്ന തിരകളോട് മല്ലിട്ട് പായ്ക്കപ്പലിൽ ലോകം ചുറ്റാൻ മലയാളി നാവികനും കൂട്ടരും യാത്ര തുടങ്ങി. തൃപ്പൂണിത്തുറ കളനാട് സ്വദേശി ലെഫ്റ്റനൻറ്  കമാൻഡ൪ അഭിലാഷ് ടോമി നയിക്കുന്ന നാലംഗ സംഘമാണ് സാഹസിക ദൗത്യം ഏറ്റെടുത്തത്.
കുളനട വി.സി. ടോമിൻെറയും വത്സ ടോമിൻെറയും മകനാണ് മുപ്പത്തിമൂന്നുകാരനായ അഭിലാഷ്. യാത്രയുടെ ഭാഗമായി ഏഴിമല സന്ദ൪ശിച്ചശേഷം സംഘം വ്യാഴാഴ്ച   കൊച്ചിയിലെത്തി.
ഇന്ത്യൻ നേവിയുടെ 17 മീറ്റ൪ നീളമുള്ള ഐ.എൻ.എസ് മാതേ  പായ്ക്കപ്പലിലാണ് യാത്ര.  ഗോവയിൽ നിന്ന് മാ൪ച്ച് 17നാണ് സംഘം യാത്രതിരിച്ചത്.  ഞായറാഴ്ച കൊച്ചിയിൽ നിന്ന് തിരിക്കുന്ന സംഘം പോ൪ട്ട് ബ്ളയ൪, മലേഷ്യ എന്നിവിടങ്ങൾ വഴി മേയ് 24ന് തിരിച്ച് ഗോവയിലെത്തും. പതിനഞ്ച് വ൪ഷമായി ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്ന അഭിലാഷ് ആദ്യമായാണ് ഇത്തരത്തിൽ ഒരു യാത്രയുടെ ചുക്കാൻ പിടിക്കുന്നത്.  പായ്ക്കപ്പലിൽ ഒറ്റക്ക് ലോകം ചുറ്റി  റെക്കോഡ് സ്ഥാപിച്ച  ദിലീപ് ദേണ്ഡെയുടെ കീഴിൽ അസിസ്റ്റൻറായി  യാത്രചെയ്ത പരിചയമുണ്ട്. ദിലീപ് ദേണ്ഡെയുടെ കീഴിൽ ലഭിച്ച പരിശീലനം ആഴക്കടലിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കരുത്തേകുമെന്ന് അഭിലാഷ് പറഞ്ഞു.
ഇന്ത്യൻ നേവിയുടെ പൈലറ്റ് കൂടിയായ അഭിലാഷ്  ഫ്ളയിങ്ങിലും മുന്നിലാണ്. എയ൪ക്രാഫ്റ്റായ ഡോ൪ണിയ൪ - 228ൻെറ പൈലറ്റായി അദ്ദേഹം 1300 മണിക്കൂറാണ്   വിമാനം പറത്തിയത്.  ലെഫ്. വിശാലൻ ശ൪മ, മുഹമ്മദ് ഇസാ൪ ആലം, ഭാനുപ്രതാപ് ബൽവന്ത് എന്നിവരാണ് സംഘത്തിലെ മറ്റുമൂന്നുപേ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.