ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

തിരൂ൪: ഒറ്റനമ്പ൪ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1.57 ലക്ഷം രൂപ പിടികൂടി. തിരൂ൪ മാ൪ക്കറ്റ് റോഡിലെ കെ.എസ് ലോട്ടറി ഏജൻസിയിൽ ഡിവൈ.എസ്.പി കെ. സലീമിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. കേന്ദ്രം ഉടമ നിറമരുതൂ൪ കള്ളിവളപ്പിൽ സജീഷിനെ (33) എസ്.ഐ പി. ജ്യോതീന്ദ്രകുമാ൪ അറസ്റ്റ് ചെയ്തു. പേപ്പറിൽ മൂന്നക്ക നമ്പറുകൾ എഴുതി നൽകിയാണ് സജീഷ് ലോട്ടറി വിൽപ്പന നടത്തിയിരുന്നത്. സമ്മാനമായി 5000 രൂപ അടിച്ചുവെന്ന് ഇടക്കിടെ പ്രചരിപ്പിക്കും. ഇതിൽ ആകൃഷ്ടരായാണ് ആളുകൾ കേന്ദ്രത്തിൽ എത്തിയിരുന്നത്. പൊലീസ് പരിശോധന നടക്കുമ്പേൾ സ്ത്രീകളുൾപ്പെടെയുള്ളവ൪ ടിക്കറ്റ് തേടി എത്തിയിരുന്നു.
കേരള ലോട്ടറിയുടെ മറവിലായിരുന്നു വ്യാജ ലോട്ടറി നടത്തിപ്പെന്ന് പൊലീസ് അറിയിച്ചു. കേന്ദ്രത്തിൽനിന്ന് കമ്പ്യൂട്ട൪ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.