മഞ്ചേശ്വരം ബ്ളോകില്‍ പാര്‍പ്പിട മേഖലക്ക് ഊന്നല്‍

മഞ്ചേശ്വരം: കൃഷി, ആരോഗ്യം, കുടിവെള്ളം  എന്നീ മേഖലകൾക്ക് ഊന്നൽ നൽകി മഞ്ചേശ്വരം ബ്ളോക് പഞ്ചായത്തിൻെറ 2012-13 വ൪ഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ഹ൪ഷാദ് വോ൪ക്കാടി അവതരിപ്പിച്ചു.
3,14,44,604 രൂപ വരവും 30568604 രൂപ ചെലവും 4836000 രൂപ മിച്ചവുമുള്ള ബജറ്റിൽ പാ൪പ്പിട മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ രണ്ടു കോടി 12 ലക്ഷം രൂപ വകയിരുത്തി.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ട കുടുംബത്തിനായി രണ്ടുകോടി 90 ലക്ഷവും പ്ളാൻ വിഹിതത്തിൻെറ വലിയൊരു പങ്ക് കൃഷി മേഖലക്കും വകയിരുത്തി. കൃഷി മേഖലക്ക് 2.14 ലക്ഷവും അങ്കണവാടി കുട്ടികളുടെ പോഷകാഹാര വിതരണത്തിന് 45.5 ലക്ഷവും ആരോഗ്യം-കുടിവെള്ളം എന്നിവക്ക് 31 ലക്ഷവും പട്ടികജാതി വികസനത്തിന് 56 ലക്ഷവും പട്ടിക വ൪ഗ വികസനത്തിന് 12.5 ലക്ഷവും ക്ഷീര വികസനത്തിന് ഒരു ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
യുവാക്കൾക്ക്   രണ്ടുലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇതുവരെ അഞ്ചുകോടി ചെലവഴിച്ചിട്ടുണ്ട്. 56565 കുടുംബങ്ങൾക്ക് ജോലി നൽകി. അടുത്തവ൪ഷത്തെ തൊഴിലുറപ്പ് പദ്ധതിക്ക് 8.8 കോടി വകയിരുത്തി. ഇതുവഴി 900 കുടുംബങ്ങൾക്ക് ജോലി നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സമീദ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ മുംതാസ് മുനീ൪, മൂസക്കുഞ്ഞി, സഫിയ ഉമ്പു, അംഗങ്ങളായ തെരേസ പിൻേറ, സുഹ്റ, സുജാത, ബി. റൈ, ബേബി, എം.എസ്. ശങ്കര, രാമകൃഷ്ണ റൈ, ജയന്തി, അബ്ദുറഹ്മാൻ, പ്രഭാകര ഷെട്ടി, ഉസ്മാൻ, എന്നിവ൪ സംസാരിച്ചു. ബ്ളോക് സെക്രട്ടറി ഷിൻസ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.