തിരുവനന്തപുരം: തൻെറ കുടുംബത്തെ തക൪ക്കാൻ പാ൪ട്ടി നേതാക്കൾ ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് എം.എൽ.എസ്ഥാനം രാജിവെച്ചതെന്ന് നെയ്യാറ്റിൻ കര മുൻ എം.എൽ.എ ആ൪. ശെൽവരാജ് വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു. തെറ്റായ നയസമീപനങ്ങളും പ്രതികാരനടപടികളും തിരുത്താൻ തൻെറ രാജി വഴിതെളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള ഒരു നീക്കവും സി.പി.എമ്മിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ, സംഘടനാ പ്രശ്നങ്ങളിൽ താൻ ഉയ൪ത്തിയ ഒരുകാര്യത്തിനും ഇതുവരെ പാ൪ട്ടി മറുപടി നൽകിയിട്ടില്ല. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. സംശുദ്ധമായ തൻെറ പൊതുജീവിതത്തെ കരിതേച്ചു കാണിക്കാണിക്കാനാണ് അഴിമതിയുടെ പര്യായമായ കടകംപള്ളിയുടെ ശ്രമം. ഭാര്യയെയും മക്കളെയും മാത്രമല്ല പേരക്കുട്ടിയെപോലും അപകീ൪ത്തിപ്പെടുത്തുകയാണ്. പാ൪ട്ടിയിലെ ഒരുവിഭാഗത്തിൻെറ ദുഷ്ച്ചെയ്തികൾ മറനീക്കപ്പെടുമെന്ന ഭീതികാരണമാണ് വ്യക്തിഹത്യക്ക് മുതിരുന്നത്- ശെൽവരാജ് പറഞ്ഞു.
കുടുംബശ്രീയിൽ തൻെറ മരുമകന് ഒരുവ൪ഷത്തെ കരാ൪ നിയമനം ലഭിച്ചത് അവിഹിതമായാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കടകംപള്ളിയുടെ മകന് അടുത്തിടെ രാജീവ്ഗാന്ധി സെൻറ൪ ഫോ൪ ബയോടെക്നോളജിയിൽ നിയമനം ലഭിച്ചത് ഉന്നത യു.ഡി.എഫ് നേതാവിൻെറ സഹായത്തോടെയാണെന്നും ശെൽവരാജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.