ഇ-മെയില്‍ കേസ് ; ബിജു സലീമിന്റെ ജാമ്യ ഹരജി തളളി

തിരുവനന്തപുരം: ഇ-മെയിൽ കേസിൽ പ്രധാന പ്രതി ബിജുസലീം സമ൪പ്പിച്ച ജാമ്യ ഹരജി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കെ.ആ൪.മധുകുമാ൪ തളളി. കേസിൽ തീവ്രവാദികൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

 പൊലീസിന്റെ അന്വേഷണ രീതികളറിയാവുന്ന ബിജുവിന് ജാമ്യം ലഭിച്ചാൽ കേസിലെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒളിവിൽ കഴിയുന്ന പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോ൪ത്തികൊടുക്കാൻ സാധ്യതയുണ്ടെന്നും ഡെപ്യുട്ടി ഡയറക്ട൪ ഓഫ് പ്രോസിക്യുഷൻ എം.ജെ.ജോസഫ് കോടതിയെ അറിയിച്ചിരുന്നു. അതേ സമയം രണ്ടാം പ്രതി ഡോ.പി.എ.ദസ്തഗി൪ സമ൪പ്പിച്ച മുൻകൂ൪ ഹരജിയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ബി.സുധീന്ദ്രകുമാ൪ വെളളിയാഴ്ച വാദം കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.